kuwait

കുവൈറ്റ് സിറ്റി: തെ​ക്ക​ൻ​ ​കു​വൈ​റ്റി​ലെ​ ​അ​ഹ്‌​മ്മ​ദി​ ​ഗ​വ​ർ​ണ​റേ​റ്റി​ലെ​ ​മാം​ഗ​ഫി​ൽ​ എ​ൻ​ബി​ടിസി​ ​ക​മ്പ​നി​യു​ടെ​ ​ ക്യാ​മ്പി​ൽ​ ​കഴിഞ്ഞിരുന്ന 24 മലയാളികൾ ഉൾപ്പടെ 49 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. ​തി​രു​വ​ല്ല​ ​നി​ര​ണം​ ​സ്വ​ദേ​ശിയും അറിയപ്പെടുന്ന വ്യവസായിയുമായ ​ ​കെജി എ​ബ്ര​ഹാം​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റായ കമ്പനിയാണ് എ​ൻ​ബിടിസി​. മുതലാളി മലയാളിയായതിനാൽ ജീവനക്കാർ കൂടുതലും മലയാളികളാവുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കണക്കുകൾ പുറത്തുവന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

ശമ്പളമല്ലേ എല്ലാം

മറ്റ് ഗൾഫ് രാജ്യങ്ങളെക്കാൾ കൂടുതൽ ശമ്പളം ലഭിക്കും എന്നതിനാൽ പ്രവാസികളുടെ ഇഷ്ട രാജ്യമാണ് എന്നും കുവൈറ്റ്. ഇന്നത്തെ കണക്കനുസരിച്ച് ഒരു കുവൈറ്റ് ദിനാറിന്റെ മൂല്യം 272 ഇന്ത്യൻ രൂപയ്ക്ക് സമാനമാണ്. അതായത് ഒരാളുടെ മാസശമ്പളം 100 ദിനാറാണെങ്കിൽ അയാൾക്ക് ലഭിക്കുന്നത് ഏകദേശം ഇരുപത്തേഴായിരം രൂപയായിരിക്കും. മരപ്പണിക്കാർ, മേസൺമാർ, ചെറിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ, പ്ലംബിംഗ് പണിക്കാർ തുടങ്ങിയവർക്കാണ് കുറഞ്ഞ ശമ്പളം ലഭിക്കുന്നത്. എന്നാൽ ഹെവി ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവർക്ക് കൂടുതൽ മെച്ചമായ ശമ്പളമാണ് ലഭിക്കുന്നത്. ഈ കനത്ത വരുമാനമാണ് കുവൈറ്റ് കൂടുതൽപേരുടെയും സ്വപ്നരാജ്യമാകുന്നത്. ജോലിക്കിടെ അപകടം ഉണ്ടായാൽ തൊഴിലാളികൾക്ക് കാര്യമായ നഷ്ടപരിഹാരവും ലഭിക്കും. ഇങ്ങനെയെല്ലാമുള്ള കുവൈറ്റിൽ എത്ര ഇന്ത്യക്കാർ ജോലിചെയ്യുന്നുവെന്ന് അറിയാമോ?

എണ്ണം അറിഞ്ഞാൽ ഞെട്ടും

കുവൈറ്റിലെ ജനസംഖ്യ ഏകദേശം 42 ലക്ഷം എന്നാണ് കണക്കാക്കുന്നത്. ഇതിൽ ഇരുപത്തൊന്നുശതമാനത്തോളം ഇന്ത്യക്കാരാണ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) അടുത്തിടെ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 ഡിസംബർ വരെ കുവൈറ്റിലെ ജനസംഖ്യ 4.859 ദശലക്ഷമാണ് (1.546 ദശലക്ഷം പൗരന്മാരും 3.3 ദശലക്ഷം പ്രവാസികളും). പ്രവാസികളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യക്കാർ തന്നെയാണ്.

എഞ്ചിനീയർമാർ, ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ശാസ്ത്രജ്ഞർ, സോഫ്‌റ്റ്‌വെയർ വിദഗ്ധർ, മാനേജ്‌മെന്റ് കൺസൾട്ടൻ്റുകൾ, ആർക്കിടെക്‌റ്റുകൾ തുടങ്ങി പ്രൊഫഷണൽ രംഗത്താണ് കൂടുതൽ ഇന്ത്യക്കാരും ജോലിചെയ്യുന്നത്. ഇവർക്കൊപ്പം സാധാരണ തൊഴിലുകൾ ചെയ്യുന്നവരും ചില്ലറ വ്യാപാരികളും ബിസിനസുകാരുമായി നിരവധി ഇന്ത്യക്കാരും കുവൈറ്റിൽ ജോലിചെയ്യുന്നുണ്ടെന്നാണ് ഇന്ത്യൻ എംബസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

kuwait

കൂടുതൽ മലയാളികൾ തന്നെ

കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ ഉള്ളത് മലയാളികൾ തന്നെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്,പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നുള്ളവരും കുവൈറ്റിലുണ്ട്.

ഇന്ത്യക്കാരായ 1.34 കോടി പ്രവാസികളിൽ 66 ശതമാനവും യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലാണെന്നാണ് കഴിഞ്ഞ വർഷം വിദേശകാര്യ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നത്.34.1 ലക്ഷം പ്രവാസികൾ യുഎഇയിലും 25.9 ലക്ഷം പേർ സൗദിയിലും 10.2 ലക്ഷം പേർ കുവൈറ്റിലും 7.4 ലക്ഷം പേർ ഖത്തറിലും 7.7 ലക്ഷം പേർ ഒമാനിലും 3.2 ലക്ഷം പേർ ബഹ്‌റൈനിലും 18,000 പേർ ഇസ്രയേലിലും താമസിക്കുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു .2023-ൽ പ്രവാസികളിലൂടെ ഇന്ത്യയിലേക്ക് 123 ബില്യൺ ഡോളറാണത്രേ എത്തിയത്. വരും വർഷത്തിൽ ഇന്ത്യയുടെ പണമയയ്ക്കൽ ഒഴുക്കിൽ എട്ടു ശതമാനം വർദ്ധനയുണ്ടാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

ഇന്ത്യക്കാർക്ക് തുണയായി യുദ്ധവും

യുദ്ധകലുക്ഷിതമായ ഇസ്രയേലിലും ജീവൻ തൃണവത്ഗണിച്ചുകൊണ്ട് നിരവധി ഇന്ത്യക്കാർ ജോലിചെയ്യുന്നുണ്ട്. ഗാസ ആക്രമണത്തിനുശേഷം ഒരുലക്ഷത്തോളം പാലസ്തീൻ തൊഴിലാളികളുടെ തൊഴിൽ ലൈസൻസ് ഇസ്രയേൽ റദ്ദാക്കിയിരുന്നു. ഇതോടെ തൊഴിലാളി ക്ഷാമമുണ്ടാകാതിരിക്കാൻ 42,000 ഇന്ത്യക്കാരെ ജോലിക്കായി കുടിയേറാൻ ഇസ്രയേൽ അനുവദിച്ചിരുന്നു. ചില സംസ്ഥാനങ്ങൾ ഇസ്രയേലിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകുകയും റിക്രൂട്ടുമെന്റ് ഡ്രൈവുകൾ നടത്തുകയും ചെയ്തു. ഇതിലൂടെ നിരവധി ഇന്ത്യക്കാർക്ക് ഇസ്രയേലിൽ ജോലി ലഭിക്കുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ബോംബും മിസൈലുകളും ചിലരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ലെബനൻ ഇസ്രയേൽ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടിരുന്നു.

kuwait