raw-meat

ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ ലഘുഭക്ഷണം കഴിക്കുന്നത് സാധാരണ കാര്യമാണ്. എന്നാൽ പല രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മെട്രോയിൽ ഇരുന്ന് ഒരാൾ പച്ചമാംസം കഴിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

റെഡ്ഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ചിത്രം വെെറലായത്. ട്രെയിനിലെ സീറ്റിൽ ഇരുന്ന് ഒരു യുവാവ് അരിഞ്ഞ പച്ചമാംസം കഴിക്കുന്നു. കഴിക്കുന്നതിനൊപ്പം ഫോൺ ഉപയോഗിക്കുന്നുമുണ്ട്. അടുത്ത് മറ്റൊരാളും ഇരിപ്പുണ്ട്. ചിത്രം വെെറലായതിന് പിന്നാലെ നിരവധി കമന്റുകൾ വരുന്നുണ്ട്. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഇത് തികച്ചും സാധാരണമാണെന്നാണ് അഭിപ്രായപ്പെടുന്നത്.

raw-meat

ഈ മനുഷ്യൻ പച്ചമാംസം കഴിക്കുക മാത്രമല്ല. അടുത്തിരുന്ന ആളെ അത് കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തെന്ന് ചിത്രം പങ്കുവച്ച ഉപയോക്താവ് കുറിച്ചിട്ടുണ്ട്. സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല. വിദേശരാജ്യത്താകമെന്നാണ് സൂചന. ചിലർ യുവാവിനെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.

പച്ചമാംസം കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് ഇവരുടെ അഭിപ്രായം. പല രാജ്യത്തും പച്ചമാംസം കഴിക്കാറുണ്ടെന്നും പലരും കൂട്ടിച്ചേർത്തു. ഇതിന് മുൻപും പലരും പച്ച ഇറച്ചി കഴിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. പലരും റീൽസിന് വേണ്ടി ഇത് പരീക്ഷിച്ച് നോക്കിയിട്ടുമുണ്ട്. എന്നാൽ പച്ചമാംസം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ദർ പറയുന്നത്.