
നര മാറ്റാനായി പല തരത്തിലുള്ള കെമിക്കൽ ഡൈ ഉപയോഗിച്ച് നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കേണ്ട. മുടി തഴച്ചുവളരാനും കറുപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത കൂട്ട് പരിചയപ്പെടാം. പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നതിന് ആയുർവേദ ആചാര്യന്മാർ കണ്ടെത്തിയ ഒരു വഴിയാണിത്. എങ്ങനെയാണ് ഈ ആയുർവേദ ഡൈ തയാറാക്കുന്നതെന്നും അതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
നെല്ലിക്കപ്പൊടി - 1 ടേബിൾസ്പൂൺ
കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ
കരിഞ്ജീരകം - 2 ടേബിൾസ്പൂൺ
ഉലുവ - 2 ടേബിൾസ്പൂൺ
നീലയമരി - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം ഒന്നിച്ച് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ഒരു ഇരുമ്പ് ചട്ടിയിലിട്ട് നന്നായി ചൂടക്കി കരിച്ചെടുക്കുക. ഇത് തണുക്കുമ്പോൾ വീണ്ടും മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിക്കുക. ശേഷം കുറച്ച് വെള്ളത്തിൽ കലർത്തി ഡൈ തയ്യാറാക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട രീതി
ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി ഉണക്കിയ മുടിയിൽ വേണം ഡൈ പുരട്ടിക്കൊടുക്കാൻ. കുറഞ്ഞത് രണ്ട് മണിക്കൂർ തലയിൽ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടുള്ളതല്ല. മാസങ്ങളോളം മുടി കറുക്കാൻ ഈ ഡൈ സഹായിക്കുന്നു.