തൃപ്പൂണിത്തുറ: ശിവഗിരിമഠം ശാഖാസ്ഥാപനമായ ഏരൂർ ശ്രീനരസിംഹാശ്രമത്തിൽ പ്രതിമാസ സത്സംഗമായ ഗുരുവിജ്ഞാനസരണി 16ന് നടക്കും. ഗവൺമെന്റ് സംസ്കൃത കോളേജ് വേദാന്ത വിഭാഗം അസിസ്റ്റന്റ് പ്രൊഫ. മാതാ നിത്യചിന്മയി ക്ലാസ് നയിക്കും. 11ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ശ്രീനാരായണധർമ്മം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.