ddd

കുവൈറ്റ് സിറ്രി: സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​തൊ​ഴി​ലാ​ളി​ക​ളെ ​കൂ​ട്ട​ത്തോ​ടെ​​ ​പാ​ർ​പ്പി​ച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുവൈറ്റ് ഭരണകൂടം. കെട്ടിട നിയമലംഘനങ്ങൾ തടയാൻ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നിയമം കൊണ്ടുവരും. ചട്ടലംഘനം നടത്തുന്ന കെട്ടിടങ്ങൾ മുന്നറിയിപ്പില്ലാതെ കണ്ടുകെട്ടുന്നതുൾപ്പെടെ നിയമത്തിൽ ഉൾപ്പെടുത്തും. രാജ്യത്ത് കർശന പരിശോധനകൾക്ക് ഇന്നലെ തുടക്കമിട്ടു. ഉ​പ​ പ്ര​ധാ​ന​മ​ന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ​ഷെ​യ്ഖ് ​ഫ​ഹ​ദ് ​യൂ​സ​ഫ് ​സൗ​ദ് ​അ​ൽ​ ​-​ ​സ​ബാ​ഹാണ് പരിശോധനാ ക്യാമ്പെയിന് നേതൃത്വം നൽകുന്നത്.

പൊതുമരാമത്ത് മന്ത്രി ഡോ. നോറ ഷെയ്ഖ് ഫഹദ് യൂസഫ് അടങ്ങുന്ന സംഘത്തോടൊപ്പം മാംഗഫ്, അൽ - മഹ്‌ബല, ഖയ്‌താൻ, ജിലീബ് അൽ - ഷുയൂഖ് മേഖലകളിൽ പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, ഫയർഫോഴ്സ്, വൈദ്യുതി, ജല, മാനവശേഷി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമാണ്. നിയമലംഘനം കണ്ടെത്തുന്ന കെട്ടിട, തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ കഴിയുന്ന തൊഴിലാളികളെ ഉടൻ ഒഴിപ്പിക്കും.

മികച്ച ചികിത്സ ഉറപ്പാക്കും

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹ്,​ കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ - ഖാലിദ് അൽ - സബാഹ്,​ പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മ്മദ് അബ്ദുള്ള അൽ - അഹ്‌മ്മദ് അൽ - സബാഹ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ - യാഹ്യ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ വിളിച്ച് പിന്തുണ ഉറപ്പ് നൽകി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുമെന്നും മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ കുവൈറ്റിലെത്തിയ വിദേശകാര്യ സഹമന്ത്റി കീർത്തിവർദ്ധൻ സിംഗ്, യാഹ്യയുമായും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ​ഷെ​യ്ഖ് ​ഫ​ഹ​ദ് ​യൂ​സ​ഫുമായും ചർച്ച നടത്തി. പരിക്കേറ്റവരെ സന്ദർശിച്ചു. യു.എ.ഇ, സൗദി അറേബ്യ, ഈജിപ്റ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി.

സ​ഹാ​യം​ ​പ്ര​ഖ്യാ​പി​ച്ച്
കു​വൈ​റ്റ് ​അ​മീ​‌ർ

കു​വൈ​റ്റ് ​സി​​​റ്റി​:​ ​തീ​പി​ടി​ത്ത​ത്തി​ന് ​ഇ​ര​യാ​യ​വ​രു​ടെ​ ​കു​ടം​ബ​ങ്ങ​ൾ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​കു​വൈ​റ്റ് ​അ​മീ​ർ​ ​ഷെ​യ്ഖ് ​മി​ഷാ​ൽ​ ​അ​ൽ​ ​-​ ​അ​ഹ്‌​മ്മ​ദ് ​അ​ൽ​ ​-​ ​ജാ​ബ​ർ​ ​അ​ൽ​ ​-​ ​സ​ബാ​ഹ് ​അ​ധി​കൃ​ത​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​തു​ക​ ​എ​ത്ര​യെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ഒ​ന്നി​ല​ധി​കം​ ​വി​മാ​നം​ ​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും​ ​അ​മീ​ർ​ ​നി​ർ​ദ്ദേ​ശി​ച്ച​താ​യി​ ​​​ഉ​​​പ​​​ ​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​ ​ഷെ​​​യ്ഖ് ​​​ഫ​​​ഹ​​​ദ് ​​​യൂ​​​സ​​​ഫ് ​​​സൗ​​​ദ് ​​​അ​​​ൽ​​​ ​​​-​​​ ​​​സ​​​ബാ​​​ഹ് ​​​പ​റ​ഞ്ഞു.​ ​വി​ദേ​ശ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​മ​ന്ത്രി​മാ​ർ​ ​ഇ​ന്ന​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ക​ഴി​യു​ന്ന​വ​രെ​ ​സ​ന്ദ​ർ​ശി​ച്ചു.

സ​ഹാ​യ​ത്തി​ന് 24​ ​മ​ണി​ക്കൂ​റും

​ ​അ​നു​പ് ​മ​ങ്ങാ​ട്ട്-​ 965​ 90039594
​ ​ബി​ജോ​യ് ​-​ 965​ 66893942
​ ​റി​ച്ചി​ ​കെ.​ ​ജോ​ർ​ജ് ​-​ 965​ 60615153
​ ​അ​നി​ൽ​ ​കു​മാ​ർ​-​ 965​ 66015200
​ ​തോ​മ​സ് ​ശെ​ൽ​വ​ൻ​-​ 965​ 51714124
​ ​ര​ഞ്ജി​ത്ത് ​-​ 965​ 55575492
​ ​ന​വീ​ൻ​-​ 965​ 99861103
​ ​അ​ൻ​സാ​രി​-​ 965​ 60311882
​ ​ജി​ൻ​സ്‌​ ​തോ​മ​സ്-​ 965​ 65589453
​ ​സു​ഗ​ത​ൻ​-​ 96​ 555464554
​ ​ജെ.​ ​സ​ജി​-​ 96599122984
​ ​നോ​ർ​ക്ക​ ​ഗ്ലോ​ബ​ൽ​ ​കോ​ൺ​ടാ​ക്ട് ​സെ​ന്റ​ർ​-​ 1800​ 425​ 3939​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന്)
918802​ 012​ 345​ ​(​വി​ദേ​ശ​ത്തു​നി​ന്ന്,​ ​മി​സ്ഡ്‌​കോ​ൾ​ ​സ​ർ​വീ​സ്)

അ​നു​ശോ​ചി​ച്ച് ​മ​ന്ത്രി​സഭ

തി​രു​വ​ന​ന്ത​പു​രം:കു​വൈ​റ്റ് ​മ​ര​ണ​ങ്ങ​ളി​ൽ​ ​മ​ന്ത്രി​സ​ഭ​ ​അ​നു​ശോ​ചി​ച്ചു.​ ​സാ​ധ്യ​മാ​യ​ ​എ​ല്ലാ​ ​സ​ഹാ​യ​വും​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​നോ​ർ​ക്ക​യും​ ​പ്ര​വാ​സി​ ​സം​ഘ​ട​ന​ക​ളും​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.​ ​ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക്കും​ ​ഗ്ലോ​ബ​ൽ​ ​കോ​ൺ​ടാ​ക്ട് ​സെ​ന്റ​റും​ ​മു​ഴു​വ​ൻ​ ​സ​മ​യ​വു​മു​ണ്ട്.​ ​ഡ​ൽ​ഹി​യി​ലെ​ ​സം​സ്ഥാ​ന​ ​പ്ര​തി​നി​ധി​ ​കെ.​വി.​ ​തോ​മ​സ് ​കേ​ന്ദ്ര​വു​മാ​യും​ ​നി​ര​ന്ത​രം​ ​ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.