rachana

ടെലിവിഷൻ ഷോകളിലൂടെയും 'ലക്കി സ്റ്റാർ', 'ആറാട്ട്' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടിയാണ് രചന നാരായണൻ കുട്ടി. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി ഇപ്പോൾ. തലമുണ്ഡനം ചെയ്ത്, കുറിതൊട്ട് നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

'ഗോവിന്ദാ ഗോവിന്ദാ, ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു. ഭഗവാന് മുന്നിൽ തമോഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമം' എന്ന അടിക്കുറിപ്പോടെയാണ് രചന നാരായണൻ കുട്ടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇരുപതിനായിരത്തോളം പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്‌തിരിക്കുന്നത്. നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്.

View this post on Instagram

A post shared by Rachana Narayanankutty (@rachananarayanankutty)

നടി കൃഷ്ണപ്രഭയും അടുത്തിടെ തിരുപ്പതിയിൽ ദർശനം നടത്തിയിരുന്നു. തലമുണ്ഡനം ചെയ്യുകയും ചെയ്തു. അമ്മയ്‌ക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തപ്പോൾ ആദ്യം ആരാധകർ കരുതിയിരുന്നത് മേക്കപ്പാണെന്നായിരുന്നു. തുടർന്നാണ് തല മുണ്ഡനം ചെയ്‌തെന്ന് നടി വെളിപ്പെടുത്തിയത്. തല മൊട്ടയടിച്ചത് നേർച്ചയുടെ ഭാഗമാണോയെന്ന് നടിയോട് ആരാധകർ ചോദിച്ചിരുന്നു.


'നേർച്ചയൊന്നുമല്ല, എല്ലാ വർഷവും തിരുപ്പതിയിൽ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ഡാൻസ് സ്‌കൂൾ ആരംഭിച്ചപ്പോൾ മുതൽ നന്നായി പോകുന്നു. ദൈവാനുഗ്രഹത്താൽ അഭിനയിക്കാനുള്ള അവസരങ്ങളും പ്രോഗ്രാമുകളും നന്നായി ലഭിക്കുന്നുണ്ട്'- കൃഷ്ണപ്രഭ വ്യക്തമാക്കി.