boche

വ്യവസായി എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലും സജീവമാണ് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്താണ് അടുത്ത ലക്ഷ്യമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. 'ആഗ്രഹിച്ചിട്ട് കിട്ടാത്തതായി ഒന്നുമില്ല. ഒരാഗ്രഹവുമില്ല. ഒന്നുമില്ല. ഒന്നും ആവശ്യപ്പെടാനുമില്ല. ഇനിയുള്ള കാലം ഇതുപോലെ സുഖമായി ജീവിക്കുക, പറ്റാവുന്ന സോഷ്യൽ വർക്ക്, ബിസിനസ്, സ്‌പോർട്സ്, എൻജോയ്‌മെന്റ്... ഈ ലോകത്ത് മനുഷ്യന് ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്യുക'- അദ്ദേഹം പറഞ്ഞു.


സോഷ്യൽ മീഡിയയിലെ വീഡിയോകളും മറ്റും കണ്ടിട്ട് ഭാര്യ പറഞ്ഞതിനെപ്പറ്റിയും ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി. 'ഈ കോപ്രായം, കോപ്പിലെ പരിപാടി നിർത്തണമെന്നൊക്കെ പറയാറുണ്ട്. ഇതൊക്കെ കാണുമ്പോൾ അവർക്ക് സന്തോഷവും സങ്കടവുമൊക്കെ ഉണ്ടാകാറുണ്ട്. ഞാൻ ജീവിക്കുന്നത് എനിക്ക് വേണ്ടിയും മറ്റുള്ളവർക്കും കൂടിയാണ്. മറ്റുള്ളവർക്ക് വേണ്ടി മാത്രമാണെങ്കിൽ അവർ മാത്രം പറയുന്നത് കേട്ട് ജീവിക്കാം. എനിക്ക് വേണ്ടി മാത്രമാണെങ്കിൽ ഞാൻ ചിന്തിക്കുന്നത് പോലെ ജീവിക്കാം. നമ്മളൊക്കെ സോഷ്യലായി ജീവിക്കുകയല്ലേ. നമുക്ക് നമ്മുടേതായ വ്യക്തിത്വം, ചിന്തകൾ, സ്വാതന്ത്രമെല്ലാമുണ്ട്. അതും കുറച്ച് മറ്റുള്ളവർ പറയുന്നതും കുറേയൊക്കെ കേൾക്കും.'- അദ്ദേഹം പറഞ്ഞു.

കുറച്ച് വർഷം മുമ്പ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നുവെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ കൂടുതൽ പേരും പോകരുതെന്ന് പറഞ്ഞെന്നും അതിനാൽ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ബിഗ് ബോസ് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.