
കൊൽക്കത്ത: കൊൽക്കത്തയിലെ അക്രോപോളിസ് മാളിൽ വൻ തീപിടിത്തം. ആളപായമില്ല. മണിക്കൂറുകളുടെ ശ്രമഫലമായി തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ മാളിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല.
തുടർന്ന് ആളുകളെ വളരെ വേഗം ഒഴിപ്പിച്ചു. 15ഓളം അഗ്നി ശമന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഈ ആഴ്‌ച നഗരത്തിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ചൊവ്വാഴ്ച പാർക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിലും വൻ തീപിടിത്തമുണ്ടായി.