d

തിരുനെൽവേലി: മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് തിരുനെൽവേലിയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്തു. തിരുനെൽവേലി സ്വദേശികളുടെ വിവാഹം കഴിഞ്ഞ ദിവസം ഓഫിസിൽ വച്ച് നടത്തിയിരുന്നു. ദളിത്‌ യുവാവുമായി വിവാഹം നടത്തിയതിൽ പെൺകുട്ടിയുടെ വീട്ടുകാരാണ് ഓഫീസ് അടിച്ചു തകർത്തത്.

മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി പാർട്ടിപ്രവത്തകരെ ആക്രമിച്ചു. സ്ത്രീകളടക്കമുള്ള അക്രമം അഴിച്ച് വിട്ടതെന്ന് സി.പി.എം നേതാക്കൾ പ്രതികരിച്ചു. തിരുനെൽവേലി പൊലീസ് കേസെടുത്തു.