sbi

കൊച്ചി: എസ്.ബി.ഐ ഭവന വായ്പകളുടേതുൾപ്പെടെ പലിശ വീണ്ടും കൂട്ടി. മാർജിനൽ കോസ്റ്റ് ഒഫ് ലെൻഡിംഗ് നിരക്കുകളിൽ വർദ്ധന പ്രഖ്യാപിച്ചതോടെ ഭവന, വാഹന, കോർപ്പറേറ്റ്, വ്യക്തിഗത, കാർഷിക വായ്പകളുടെ പലിശ കാൽ ശതമാനം വരെ കൂടുമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.