t

ഫ്ലോറിഡ: മഴയെ തുടർന്ന് ഫ്ലോ​റി​ഡ​ വേദിയാകേണ്ട അയർലൻഡിനെതിരായ മത്സരം ഉപേക്ഷിച്ചതോടെ ചരിത്ര നേട്ടം കുറിച്ച് സഹആതിഥേയരായ യു.എസ്.എ ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ 8 റൗണ്ടിൽ കടന്നു. ഇതോടെ മുൻചാമ്പ്യൻമാരായ പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് യു.എസ്.എയുടെ സൂപ്പർ 8 പ്രവേശനം. ​ ​ലൗ​ഡ​ർ​ഹി​ല്ലിലെ​ ​​ ​സെ​ൻ​ട്ര​ൽ​ ​ബ്രോ​വാ​ർ​ഡ്സ്റ്റേ​ഡി​യത്തിൽ ഇന്നലെ അഞ്ചോവർ വീതമുള്ള മത്സരമെങ്കിലും നടത്താൻ ശ്രമിച്ചെങ്കിലും ഔട്ട് ഫീൽഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ യു.എസും അയർലൻഡും ഓരോപോയിന്റ് വീതം പങ്കിട്ടു. 4 മത്സരങ്ങളിൽ നിന്ന് യു.എസിന് 5 പോയിന്റാണുള്ളത്. നേരത്തെ യു.എസിനെതിരെ തോറ്റ പാകിസ്ഥാന് 2 പോയിന്റേയുള്ളൂ. ഇന്നലെ യു.എസ് അയർലന്‍ഡിനോട് തോല്‍ക്കുകയും നാളെ പാകിസ്ഥാൻ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ മാത്രമേ അവ‌ർക്ക് സൂപ്പര്‍ എട്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ഒരു പോയിന്റ് മാത്രമുള്ള അയർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് 6 പോയിന്റുണ്ട്.

കനത്ത മഴ

ഫ്ലോറിഡയിൽ ഇപ്പോൾ വനത്ത മഴയും വെള്ലപ്പൊക്കവുമാണ്. സെ​ൻ​ട്ര​ൽ​ ​ബ്രോ​വാ​ർ​ഡ്സ്റ്റേ​ഡി​യത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ട്മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു.

ചരിത്രത്തിൽ ആദ്യമായാണ് യു.എസ്.എ ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ലീഗ് ഘട്ടം കടക്കുന്നത്.

10-വർഷത്തിനിടെ ആദ്യമായാണ് പാകിസ്ഥാൻ ട്വന്റി-20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. നേരത്തേ 2014ലാണ് ആദയ റൗണ്ടിൽ പുറത്തായത്.