തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ മൺവിളയ്‌ക്ക് അടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കാൾ എത്തിയത്. പൊങ്കാലക്ക് ഉപയോഗിച്ച കല്ലുകൾക്കടിയിൽ ഒരു വലിയ മൂർഖൻ പാമ്പ്. സ്ഥലത്തെത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു. നല്ല വലിയ നീളമുള്ള മൂർഖൻ പാമ്പ്, വലിയ പത്തിക്കാരൻ. മൂർഖൻ പാമ്പ് ഇരിക്കുന്നതിന് മുന്നിലാണ് കുടുംബ ക്ഷേത്രം. വാവാ സുരേഷ് കല്ലുകൾ മാറ്റിയതും മൂർഖൻ പാമ്പ് ഇഴഞ്ഞ് നേരെ അമ്പലത്തിന്റെ വാതിലിൽ മുട്ടി പത്തിവിടർത്തി.

വീട്ടുകാർ കാവൽ നിന്നതുകൊണ്ടാണ് പാമ്പിന് സ്ഥലത്ത് നിന്നും ചലിക്കാനായില്ല. ഇത്തരത്തിൽ പാമ്പ് എത്തിയ വിവരം അറിയിക്കുന്ന ജനങ്ങളും സ്‌നേക് മാസ്റ്റർ കാണുന്ന പ്രേക്ഷകരുമാണ് പ്രോഗ്രാമിന്റെ ബലമെന്ന് വാവാ സുരേഷ് പറഞ്ഞു. ഇടുക്കി ജില്ലയിൽ വർഷത്തിലൊരിക്കൽ ആയില്യ പൂജയ്‌‌ക്ക് കാട്ടിൽ നിന്നും പുഴ നീന്തി രാജവെമ്പാല ക്ഷേത്രത്തിലെത്തുന്ന ഒരു സ്ഥലമുണ്ട്. അവിടേക്ക് ക്ഷണിച്ചെങ്കിലും എത്താൻ സാധിക്കാത്തതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

king-cobra