
പല വർണങ്ങളുള്ള ഭംഗിയാർന്ന മയിൽപ്പീലി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചിലർ ഇത് അലങ്കാര വസ്തുവായി വീടുകളിൽ വാങ്ങിവയ്ക്കാറുമുണ്ട്. എന്നാൽ മയിൽപ്പീലി വീടുകളിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
സുബ്രഹ്മണ്യ സ്വാമിയുടെ വാഹനമായാണ് മയിലിനെ കണക്കാക്കുന്നത്. ഭഗവാൻ കൃഷ്ണനും ശിരസിൽ മയിൽപ്പീലി ചൂടാറുണ്ട്. മയില്‍പ്പീലി ധരിക്കുന്നത് മൂലം ബുദ്ധി വികാസം മെച്ചപ്പെടുന്നു എന്നും വിശ്വാസമുണ്ട്. ആയതുകൊണ്ടാണ് കൃഷ്ണന്‍ മയില്‍പ്പീലി ധരിക്കുന്നതെന്നും പറയപ്പെടുന്നു. മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമമാണെന്ന് വാസ്‌തുശാസ്‌ത്രത്തിൽ പറയുന്നു. കിടക്കുന്നതിന് മുൻപ് തലയിണയുടെ അടിയിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് ഐശ്വര്യവും പോസിറ്റീവ് എനർജിയും നൽകും.
വീട്ടിലെ ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മയിൽപ്പീലി കിടപ്പുമുറിയിൽ സൂക്ഷിക്കുന്നത് ഉത്തമമാണ്. സ്വീകരണ മുറിയിൽ കിഴക്ക് വശത്തായി മയിൽപ്പീലി വയ്ക്കുന്നത് ഏറെ നല്ലതാണ്. പാമ്പ്, പല്ലി എന്നിവയെ അകറ്റാൻ ഇത് സഹായിക്കും.
എന്നാൽ മയിൽപ്പീലി വഴിപാടായി മിക്കവാറും ക്ഷേത്രങ്ങളിലും സ്വീകരിക്കാറില്ല. ക്ഷേത്രങ്ങളിൽ മയിലിനെ വളർത്താറുമില്ല. മയിൽ സ്വയം നമ്മുടെ വീട്ടിൽ പറന്നുവരികയാണെങ്കിൽ ശത്രുനാശം സംഭവിക്കുമെന്നും ഐശ്വര്യം ഉണ്ടാകുമെന്നുമാണ് വിശ്വാസം.
യാത്ര പുറപ്പെടുന്നതിന് മുൻപ് മയിലിനെ കാണുന്നത് വളരെ ഉത്തമമാണ്. ഇത് ആഗ്രഹിക്കുന്ന കാര്യം നടക്കുന്നതിന് സഹായിക്കും. സ്വപ്‌നം കണ്ടാൽ മംഗള കർമ്മം നടക്കുമെന്നും വിശ്വസിക്കപ്പെടുന്നു.