egg-price

ചെന്നൈ: ആവശ്യക്കാർ പെട്ടെന്ന് ഉയർന്നതോടെ നാമക്കലിൽ നിന്നുള്ള മുട്ടയുടെ വില കുതിച്ചുയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൊത്ത വിലയിൽ ഒരു രൂപയോളമാണ് വർദ്ധനവുണ്ടായത്. നാമക്കലിൽ മുട്ടയ്ക്ക് മൊത്ത മില 4.60 രൂപയിൽ നിന്നും 5.60 രൂപയായി. ഇതോടെ സംസ്ഥാനത്ത് ചില്ലറ വിപണിയിൽ ഏഴ് രൂപവരെയാണ് വില.

കേരളത്തിൽ സ്‌കൂൾ തുറന്നതും ബക്രീദ് അടുത്തതുമാണ് മുട്ടയുടെ വില പെട്ടെന്ന് വർദ്ധിക്കാൻ കാരണമായത്. നാമക്കലിൽ നിന്ന് 40 ലക്ഷത്തിലധികം മുട്ടകളാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിതരണം ചെയ്യുന്നത്. സ്‌കൂൾ അടച്ചതിനെത്തുടർന്നത് മുട്ട വാങ്ങുന്നത് നിർത്തിയിരുന്നു. എന്നാൽ വീണ്ടും സ്‌കൂൾ തുറന്നതോടെ വിൽപന വീണ്ടും ആരംഭിക്കുകയായിരുന്നു.

'മുട്ടയുടെ നഗരം' എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന നാമക്കലിൽ 1,300ലധികം കോഴി ഫാമുകൾ ഉണ്ട്, ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നു. പ്രതിദിനം 5.5 കോടി മുട്ടകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഈ മുട്ടകൾ തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ വിതരണം ചെയ്യുകയും മിഡിൽ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റിയാണ് (എൻഇസിസി) മൊത്തവില നിശ്ചയിക്കുന്നത്. വിതരണത്തെയും ആവശ്യത്തെയും അടിസ്ഥാനമാക്കിയാണ് വില നിർണയിക്കുന്നത്.

മാർച്ചിൽ വേനൽ അവധിക്ക് സ്‌കൂളുകൾ അടച്ചതിനെത്തുടർന്ന് സ്‌കൂളുകളിലേക്കുള്ള മുട്ട വിതരണം നിർത്തിയതും ഉയർന്ന ചൂട് കാരണം ഉപഭോഗം കുറച്ചതും ഞങ്ങൾ നഷ്ടം നേരിട്ടു. സമയത്ത് കൂലി ചെലവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നെന്ന് ഒരു കർഷകൻ പറഞ്ഞു. ഏപ്രിൽ മാസത്തിൽ മൊത്ത വില 4.20 രൂപയായി കുറഞ്ഞു. മേയ് മാസത്തിൽ വില 4.60 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് വില 5.60 രൂപയായി വർദ്ധിച്ചത്.