
വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യുടെ ടീസർ റിലീസ് ചെയ്തു. അതിഗംഭീരമായ ടീസറിൽ ഒന്നൊന്നര വരവാണ് മോഹൻലാൽ. ടീസറിൽ മോഹൻലാലിനെ കണ്ട ആഹ്ളാദത്തിലാണ് മലയാളി പ്രേക്ഷകർ. പ്രഭാസ്, അക്ഷയ് കുമാർ, മോഹൻ ബാബു തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ.ഇവരെയും ടീസറിൽ കാണാം.ശരത് കുമാർ,ദീപിക പദുകോൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് ക്യാമറ ചലിപ്പിക്കുന്നത്. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.
എവിഎ എന്റർടെയ്ൻമെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെയും ബാനറിൽ ആണ് നിർമ്മാണം.