ae

ഫെഡെക്സ് ഫീൽഡ്: കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തിൽ ഗ്വാട്ടിമാലയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. ഇരട്ടഗോളുകളും അസിസ്റ്റുമായി തിളങ്ങിയ ഇതിഹാസ താരം ലയണൽ മെസിയുടെ ചിറകിലേറിയാണ് അർജന്റീന ജയിച്ചു കയറിയത്. ലൗട്ടാരൊ മാർട്ടിനസും പെനാൽറ്റിയുൾപ്പെടെ ഇരട്ടഗോളുമായി തിളങ്ങി. എയ്ഞ്ചൽ ഡി മിരിയയും മികച്ച നീക്കങ്ങളും അസിറ്റുമായി മിന്നി. അർജന്റീനൻ ഡിഫൻഡർ ലിസാൻഡ്രൊ മാർട്ടിനസിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് ഗ്വാട്ടിമാലയുടെ അക്കൗണ്ടിൽ എത്തിയത്.

ഇനി കോപ്പ
കോപ്പ അമേരിക്ക ടൂർമമെന്റിന് മുൻപുള്ള അർജന്റീനയുടെ അവസാന മത്സരമായിരുന്നു ഗ്വാട്ടിമാലയ്ക്ക് എതിരെ നടന്നത്. 21ന് കാനഡ‌യ്‌ക്കെതിരെയാണ് കോപ്പയിലെ അർജന്റീനയുടെ ആദ്യ മത്സരം. ഇത്തവണത്തെ കോപ്പയിലെ ഉദ്ഘാടന മത്സരവും ഇത് തന്നെയാണ്. ഇന്ത്യൻ സമയം രാവിലെ 5.30 നാണ് മത്സരത്തിന്റെ കിക്കോഫ്.