
റായ്‌പൂർ: ഛത്തീസ്ഗഢിലെ അബുജ്മറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജില്ലാ റിസർവ് ഗാർഡ്സിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തിൽ നാരായൺപൂർ, ബീജാപൂർ, ദന്തേവാഡ ജില്ലകൾ ഉൾപ്പെടുന്ന കുന്നിൻ പ്രദേശമായ അബുജ്മറിൽ മൂന്ന് ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മാവോയിസ്റ്ര് വിരുദ്ധ സംയുക്ത ഓപ്പറേഷനിടെ വെടിവയ്പുണ്ടാകുകയായിരുന്നു. ഇത് ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു. ഈ മാസം ആദ്യം നാരായൺപൂരിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.