
വെറുതെ കളയുന്ന പല സാധനങ്ങളുടെയും അത്ഭുത ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ അന്തം വിടും. അത്തരത്തിലൊന്നാണ് ബീറ്റ്റൂട്ടിന്റെ തൊലി. നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്ഭുത ഗുണങ്ങളാണ് ഇതിനുള്ളത്. മുടിയുടെ ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനുമൊക്കെ ഇത് സഹായിക്കുന്നു.
താരനുള്ളയാളാണ് നിങ്ങളെങ്കിൽ ബീറ്റ്റൂട്ട് തൊലി ജ്യൂസ് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് ചെറുനാരങ്ങാനീരും ചേർത്ത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയുക. ഇതുവഴി താരനെ അകറ്റാം. ഒരുപാട് താരനുണ്ടെങ്കിൽ ഒറ്റയടിക്ക് പൂർണമായ റിസൽട്ട് പ്രതീക്ഷിക്കരുത്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് തലയിൽ തേച്ച് കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.
ബീറ്റ്റൂട്ട് തൊലി ഉപയോഗിച്ചാൽ മുഖവും തിളങ്ങും. ബീറ്റ്റൂട്ട് തൊലി രാത്രി വെള്ളത്തിൽ ഇട്ടുവയ്ക്കുക. രാവിലെ ഇതുപയോഗിച്ച് മുഖം കഴുകുക. പതിവായി ഇങ്ങനെ ചെയ്താൽ മുഖം തിളങ്ങും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അലർജിയോ മറ്റോ ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ എന്തും ഉപയോഗിക്കാവൂ.
അകാലനരയെ തുരത്താൻ ബീറ്റ്റൂട്ട് സഹായിക്കും. ബീറ്റ്റൂട്ടും ഇതിനൊപ്പം ആര്യ വേപ്പില, കറിവേപ്പില, കാപ്പിപ്പൊടി, മൈലാഞ്ചി പൊടി, നെല്ലിക്ക പൊടി എന്നിവയാണ് ഇതിനുവേണ്ടത്. ബീറ്റ്റൂട്ട് വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ച് എടുക്കുക. ഇത് അരിച്ചെടുക്കുക.
കറിവേപ്പിലയും ആര്യ വേപ്പിലയും നേരത്തെ അരച്ചുവച്ചു ബീറ്റ് റൂട്ട് ജ്യൂസ് കുറച്ചെടുക്കുക. ഇനി ഇവ നല്ല പോലെ അരച്ച് എടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ കാപ്പിപ്പൊടി ഇട്ട് നന്നായി തിളപ്പിക്കുക. ചൂടാറാനായി മാറ്റിവയ്ക്കാം.
ഇനി ചെറുതായി തുരുമ്പ് പിടിച്ച ഇരുമ്പ് ചീനച്ചട്ടിയിൽ നേരത്തെ അരച്ചുവച്ച കറിവേപ്പിലയും ആര്യ വേപ്പിലയും ബീറ്റ്റൂട്ട് ജ്യൂസും ഇട്ടുകൊടുക്കാം. നേരത്തെ മാറ്റിവച്ച് ബീറ്റ്റൂട്ട് ജ്യൂസും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മൈലാഞ്ചി പൊടിയും നെല്ലിക്ക പൊടിയും കട്ടൻകാപ്പിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഒരു രാത്രി മുഴുവൻ ഇത് ചീനച്ചട്ടിയിൽ വയ്ക്കാം. രാവിലെ തലയിൽ തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.