
ബംഗളൂരു: കർണാടകയിൽ ഇന്ധന വില കൂട്ടി സംസ്ഥാന സർക്കാർ. പുതിയ നികുതി വർദ്ധനവനുസരിച്ച് പെട്രോളിന് 3 രൂപയും. ഡീസലിന് 3.5 രൂപയും കൂടും. സംസ്ഥാനത്ത് നിലവിൽ പെട്രോൾ ലിറ്ററിന് 99.84, ഡീസലിന് 85. 93 രൂപയുമാണ് നിരക്ക്. എന്നാൽ, പുതിയത് പ്രകാരം പെട്രോൾ ലിറ്ററിന് 102.84 രൂപയും ഡീസലിന് 88.95 രൂപയുമാകും. പെട്രോളിയം ഉത്പന്നങ്ങളുടെ വില്പന നികുതി പരിഷ്കരിച്ചതാണ് കാരണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു. സർക്കാർ തീരുമാനം വിവിധ മേഖലകളെ ബാധിക്കുകയും വിലക്കയറ്റത്തിന് ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്. അപ്രതീക്ഷിത പ്രഖ്യാപനം സാധാരണക്കാരെ ആശങ്കയിലാക്കി.