d

ലോകകോടീശ്വരൻമാരിൽ ഒരാളും നിക്ഷേകനുമാണ് വാറൻ ബുഫെ. ഇപ്പോഴിതാ സമ്പാദ്യം വർദ്ധിക്കുന്നതിനെ കുറിച്ച് വാറൻ ബുഫെ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സമ്പാദ്യം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ചില കഴിവുകൾ വികസിപ്പിച്ചെടുക്കേണ്ടതിന് യുവാക്കളെ ബോധവത്കിക്കുകയാണ് അദ്ദേഹം,​. ആശയ വിനിമയ ശേഷം വ‌ർദ്ധിപ്പിക്കുന്നത് നിങ്ങളുടെ വരുമാനത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വാറൻ ബുഫെ പറയുന്നു

ആശയവിനിമയ ശേഷി വികസിപ്പിച്ചെടുക്കുന്നത് നിങ്ങളുടെ ഭാവിവരുമാനത്തിലും ജീവിതത്തിന്റെ മറ്റു മേഖലയിലും കാര്യമായ സ്വാധീനം ചെ.ലുത്തുമെന്നും മുമ്പ് വേറൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. 2015ൽ ഗിലിയിൻ സെഗാളുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വാറൻ ബുഫെയുടെ വാക്കുകൾ.

ഏകദേശം 20 വയസ്സ് വരെ മറ്റുള്ളവരുടെ മുന്നില്‍ നിന്ന് സംസാരിക്കുന്നതില്‍ ഞാന്‍ ചില വെല്ലുവിളികള്‍ നേരിട്ടിരുന്നു,’’ ബുഫെ പറഞ്ഞു. ’’ അതുകൊണ്ട് തന്നെ കോളേജില്‍ എത്തിയപ്പോള്‍ അത്തരം കോഴ്‌സുകള്‍ ഞാന്‍ മനപ്പൂര്‍വ്വം വേണ്ടെന്ന് വെച്ചു,’’ അദ്ദേഹം പറഞ്ഞു.

കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ ശേഷം അദ്ദേഹം ഒഹാമയിലേക്ക് എത്തി. അവിടെ വെച്ചാണ് 100 ഡോളര്‍ ഫീസ് ഉള്ള ഒരു പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന്റെ പരസ്യം ബുഫെയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആ കോഴ്‌സ് തിരഞ്ഞെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിലൂടെ മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന ഭയം ഇല്ലാതാക്കാനും അദ്ദേഹം തീരുമാനിച്ചു.

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഒഹാമ യൂണിവേഴ്‌സിറ്റിയ്ക്ക് കീഴില്‍ അദ്ധ്യാപകനായി. ’’ ആളുകളുടെ മുന്നില്‍ ധൈര്യത്തോടെ നിന്ന് സംസാരിച്ചില്ലെങ്കില്‍ പണ്ട് എവിടെ നിന്നോ അവിടെയ്ക്ക് തന്നെ ഞാന്‍ പിന്തള്ളപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിനാല്‍ മുന്നോട്ട് പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു,’’ അദ്ദേഹം പറഞ്ഞു.