
കടം ഉണ്ടാകുമ്പോൾ ജാതകം നോക്കുന്നവരാണ് കൂടുതൽപ്പേരും. പക്ഷേ കടത്തിന്റെ മൂലകാരണം വാസ്തുദോഷമാണെന്ന് പലർക്കും അറിയില്ലെന്നതാണ് സത്യം. മറ്റാരുടെയെയും സഹായമില്ലാതെ നമുക്കുതന്നെ ഈ വാസ്തുദോഷം എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുകയും ചെയ്യും. അവ ഏതൊക്കെയാണെന്ന് നോക്കാം.
വീടിൽ സിറ്റൗട്ടിന്റെ സ്ഥാനമാണ് പ്രധാനമായും നോക്കേണ്ടത്. സിറ്റൗട്ട് കന്നിമൂലയിലാണെങ്കിൽ കടത്തിന് വേറെ കാരണം തിരയേണ്ടെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. വാസ്തുശാസ്ത്രപ്രകാരം ഒരിക്കലും സിറ്റൗട്ട് കന്നിമൂലയിൽ വരരുത്. അങ്ങനെ വന്നാൽ കോടികൾ ലോട്ടറി അടിച്ചാലും കടം വിട്ടൊഴിയില്ല.
പ്രധാന വാതിൽ കന്നിമൂലയിലേക്കാണോ തുറക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതും കടം ഒഴിയാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. എത്രയും പെട്ടെന്ന് പ്രധാനവാതിലിന്റെ സ്ഥാനം മാറ്റി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.
കന്നിമൂലയിൽ സെപ്റ്റിക് ടാങ്കോ വേസ്റ്റ് വെള്ളത്തിന്റെ ടാങ്കോ ഉണ്ടെങ്കിലും സ്ഥിതി ഇതുതന്നെയായിരിക്കും. ഇങ്ങനെയുള്ള വീടുകളിൽ ഒരിക്കലും കടം വിട്ടൊഴിയില്ല. വെളിയിൽ നിന്ന് വീട്ടിലേക്കുള്ള പ്രധാന വഴി പ്രവേശിക്കുന്നത് കന്നിമൂലയിലാണെങ്കിലും കടം വിട്ടൊഴിയില്ല.
ഇക്കാര്യങ്ങളെല്ലാം ഓകെയാണെങ്കിലും വീടുനിൽക്കുന്ന ഭൂമിയുടെ വടക്ക് കിഴക്ക് ഭാഗം കന്നിമൂലയെക്കാൾ ഉയർന്ന് നിൽക്കുകയാണെങ്കിലും സാമ്പത്തിക പ്രശ്നങ്ങളുണ്ടാവാം. അതുപോലെ വീട് ഇരുനിലയാണെങ്കിൽ കന്നിമൂലയുടെ ഭാഗത്ത് നിർമ്മാണം നടത്താതെ ഒഴിച്ചിട്ടിരുന്നാലും പ്രശ്നങ്ങളുണ്ടാവും. ഒറ്റനില വീട്ടിലും ഈ ഭാഗത്ത് നിർമ്മാണം നടത്താതെ ഒഴിച്ചിട്ടിരുന്നാലും കടങ്ങൾ വിട്ടൊഴിയില്ലെന്നാണ് വാസ്തു വിദഗ്ദ്ധർ പറയുന്നത്.