
വാഷിംഗ്ടൺ: യു.എസിലെ മിഷിഗണിലുള്ള ഡിട്രോയിറ്റിൽ വാട്ടർപാർക്കിലുണ്ടായ വെടിവയ്പിൽ രണ്ട് കുട്ടികൾ അടക്കം പത്ത് പേർക്ക് പരിക്ക്. അക്രമിയെ സമീപത്തെ വീട്ടിൽ സ്വയം വെടിയുതിർത്ത് മരിച്ചനിലയിൽ കണ്ടെത്തി. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് 5ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.30) റോചസ്റ്റർ ഹിൽസിലുള്ള ബ്രൂക്ക്‌ലൻഡ്സ് പ്ലാസ സ്‌പ്ലാഷ് പാഡ് പാർക്കിലായിരുന്നു സംഭവം. വാഹനത്തിലെത്തിയ അക്രമി തന്റെ കൈത്തോക്കുപയോഗിച്ച് 30 തവണ വെടിയുതിർത്തു. തലയ്ക്ക് വെടിയേറ്റ എട്ടു വയസുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.