e

നോയിഡ: ഓൺലൈൻ വഴി വാങ്ങിയ ഐസ്‌ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ചെന്ന വാർത്ത കെട്ടടങ്ങുംമുമ്പ് മറ്രൊരു ആരോപണവുമായി ഉത്തർപ്രദേശ് സ്വദേശി.

ഐസ്‌ക്രീമിൽ നിന്ന് പഴുതാരയെ ലഭിച്ചെന്നാണ് ആരോപണം. നോയിഡക്കാരിയായ ദീപ ഓൺലൈൻ ആയി വാങ്ങിയ അമുലിന്റെ വാനില ഐസ്‌ക്രീം ബോക്സിനുള്ളിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.

ദീപ കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിലൂടെ വാനില ഐസ്‌ക്രീം ഓർഡർ ചെയ്തത്. ബോക്സ് തുറന്നപ്പോൾ മുകൾ ഭാഗത്ത് ചത്ത പഴുതാരയെ കണ്ടു. തുടർന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ബ്ലിങ്കിറ്റ് ദീപയുടെ പണം തിരികെ നൽകി. അന്വേഷണം ആരംഭിച്ചെന്ന് അറിയിച്ചു. അമുൽ അധികൃതർ യുവതിയെ സമീപിക്കുകയും വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.ദീപയുടെ വീഡിയോ ശ്രദ്ധയിൽപെട്ട ഭക്ഷ്യ സുരക്ഷാ വകുപ്പ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ബ്ലിങ്കിറ്റിന്റെ നോയിഡയിലെ ഔട്ട്ലറ്റ് സന്ദർശിച്ച ഉദ്യോഗസ്ഥർ ഐസ്‌ക്രീം സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തു.

ദീപ പരാതി നൽകിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ഐസ്‌ക്രീം ബ്രാൻഡ്, ഇകൊമേഴ്സ് ആപ്പ്, ഉത്പ്പന്നം ഓർഡർ ചെയ്ത സ്റ്റോർ മാനേജർ എന്നിവർക്കെതിരെ കേസെടുത്തതായി നോയിഡ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ അക്ഷയ് ഗോയൽ പറഞ്ഞു. വിഷയം ഞങ്ങൾ അന്വേഷിച്ചു. 2006ലെ ഫുഡ് സേ്ര്രഫി സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കേസെടുത്തു. ബ്ലിക്കിറ്റ് സ്റ്റോറിൽ നിന്ന് അതേ ഐസ്‌ക്രീം ബാച്ചിന്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയയ്ക്കും. ഫലങ്ങൾ അനുസരിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കും', ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.