kk

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 17 - 1199 മിഥുനം 3 തിങ്കളാഴ്ച .

മദ്ധ്യാഹ്ന ശേഷം 1 മണി 50 മിനിറ്റ് 2 സെക്കന്റ് വരെ ചിത്തിര ശേഷം ചോതി നക്ഷത്രം )

അശ്വതി: ഗുണഫലം നൽകുന്ന ദിവസം, ബിസിനസ്സിൽ മികച്ച വിജയം നേടാൻ സാധിക്കുന്നതാണ്, അകന്നു നിന്നിരുന്ന ബന്ധുക്കൾ സഹായ വാഗ്ദാനവുമായി അടുക്കാൻ ശ്രമിക്കും സൂക്ഷിക്കണം.

ഭരണി: വളരെ കാലമായി കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, ആരോഗ്യ സംരക്ഷണം ലഭിക്കും, വിഷമതകൾ എല്ലാം ശമിക്കും, ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കും.

കാര്‍ത്തിക: ഗൃഹ നിർമ്മാണത്തിനുള്ള ധനസഹായം ലഭിക്കാൻ അവസരം, വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധിക്കും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോവുക.

രോഹിണി: തൊഴിൽ അന്വേഷകർക്ക് പ്രധാന അറിയിപ്പുകൾ ലഭിക്കുവാൻ സാദ്ധ്യതയുള്ള സമയം, വിദേശത്ത് നിന്നും ആദായം ലഭിക്കും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമായ ആലോചനകൾ വരും.

മകയിരം: രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മികവ് തെളിയിക്കാൻ കഴിയും, സഹോദരരുമായി രമ്യതയിൽ ആകാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും, സാമ്പത്തിക കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കണം.

തിരുവാതിര: എതിർപ്പുകളെ മറികടക്കാൻ സാധിക്കും, മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവർ ആണ്, സാമ്പത്തിക ഭദ്രത കൈവരിക്കും, അനാവശ്യമായി കലഹത്തിനു നിൽക്കരുത്.

പുണര്‍തം: ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും, പൂർവിക സ്വത്ത് കൈവശം വന്നുചേരും, കുടുംബ അന്തരീക്ഷം സമാധാന പൂർണ്ണമാകും, കിട്ടില്ല എന്ന് കരുതിയ ധനം വന്നുചേരും.

പൂയം: സാമ്പത്തിക നഷ്ടം സംഭവിക്കും, കുടുംബസമേതം യാത്രകൾ നടത്തും, പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.

ആയില്യം: ധനചെലവുകൾ വന്നു ചേരും, കുടുംബാംഗങ്ങൾക്ക് വേണ്ടി ആശുപത്രി വാസം വേണ്ടി വരും, പ്രധാന പ്രശ്നങ്ങളിൽ മുതിർന്നവരുടെ കൂടി ഉപദേശം തേടുക, സത്യത്തിനും നീതിക്കും വേണ്ടി പൊരുതും.

മകം: വിവാഹാലോചനകൾ തടസപ്പെടുന്നതിനാൽ മനോവിഷമം ഉണ്ടാകും, പൊതു പ്രവർത്തകർക്ക് അംഗീകാരം നഷ്ടപ്പെടാം, ഊഹക്കച്ചവടത്തിൽ നിന്നും തൽക്കാലം ഒഴിഞ്ഞു നിൽക്കുക.

പൂരം: കൂടുതൽ ശ്രദ്ധയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ, തൊഴിൽ രംഗത്ത് കുഴപ്പങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്, സ്വദേശം വിട്ട് നിൽക്കേണ്ടി വരും, ഇഷ്ടമല്ലാത്ത സാഹചര്യങ്ങൾ മൂലം പ്രയാസങ്ങൾ.

ഉത്രം: ശത്രുക്കൾ അതിഥി വേഷത്തിൽ എത്താൻ സാദ്ധ്യത, സാമ്പത്തിക സഹായം ലഭിക്കാൻ കാലതാമസം നേരിടും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

അത്തം: വാഹനങ്ങൾ മൂലം പ്രയാസങ്ങൾ, പങ്കാളിയുടെ സ്നേഹവും പരിചരണവും ശ്രദ്ധയും കുറയാതിരിക്കാനായി കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കണം, ഇഷ്ട ഭക്ഷണം കഴിക്കാൻ യോഗം.

ചിത്തിര: പുതിയ സംരംഭങ്ങൾ വിപുലീകരിക്കാൻ അനുകൂലമായ സമയമാണ്, സാമ്പത്തിക സഹായം ലഭിക്കും, ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധിക്കുന്നതാണ്, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭിക്കും.

ചോതി: ഉന്നത വിജയം നേടാൻ സാധിക്കുന്നതാണ്, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഉല്ലാസകരമായ അനുഭവങ്ങൾ ലഭിക്കും, മാതൃഗുണം, പ്രണയിതാക്കൾക്ക് അംഗീകാരം ലഭിക്കും.

വിശാഖം: പുതിയ അവസരങ്ങൾ വന്നു ചേരും, പൊതുജനങ്ങളുടെ ആദരവും സ്നേഹവും കരസ്ഥമാക്കും, വ്യവഹാരങ്ങളിൽ അനുകൂലമായ വിധി സമ്പാദിക്കും, വിദേശത്ത് നിന്നും നല്ല രീതിയിൽ സഹകരണം പ്രതീക്ഷിക്കാം.

അനിഴം: അന്യരിൽ നിന്നും സഹായം ലഭിക്കുന്നതിനാൽ കടങ്ങൾ വീട്ടാൻ സാധിക്കും, സ്ഥാനമാനങ്ങളും പുരസ്കാരങ്ങളും ലഭിക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യം മെച്ചപ്പെടും.

കേട്ട: സർക്കാരിന്റെ തീരുമാനം അനുകൂലമാകും, സാമ്പത്തിക പ്രയാസം കാരണം കൊണ്ട് മാറ്റി വയ്ക്കേണ്ടി വന്നവ പുനരാരംഭിക്കും, കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

മൂലം: വിശ്രമവും ഇഷ്ട ഭക്ഷണവും ലഭിക്കും, ഒന്നിലധികം സ്ഥലത്ത് നിന്നും ധനവരവ്, കഷ്ടതകൾക്കും ദുരിതങ്ങൾക്കും ശമനം ലഭിക്കും, മറ്റുള്ളവരുടെ ദു:ഖങ്ങൾക്ക് സാന്ത്വനമേകും.

പൂരാടം: നേട്ടങ്ങൾ ഉണ്ടാകും, ഉന്നത വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ നിലപാട്, സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കും, സന്തോഷവും സമാധാനവും നിറഞ്ഞ ദിവസം,

ഉത്രാടം: ജീവിത പ്രയാസങ്ങൾ പരിഹരിക്കാൻ സാധിക്കും, ധനലാഭം പ്രതീക്ഷിക്കാം, മാനസികമായി ഉല്ലാസകരമായ അനുഭവങ്ങൾക്ക് ഇടയാകും, നല്ല വാർത്തകൾ ശ്രവിക്കും.

തിരുവോണം: ജീവിത പങ്കാളിയുടെ ശക്തമായ പിന്തുണ ലഭിക്കും, വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും നല്ല ശ്രദ്ധയും അച്ചടക്കവും വേണ്ട സമയം, പ്രണയിനികൾ വളരെയധികം ശ്രദ്ധിക്കണം.

അവിട്ടം: സംസാരം വളരെ നിയന്ത്രിക്കണം, തൊഴിൽ സ്ഥലത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും, സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ സമയമാണ്.

ചതയം: മനസ്സിൽ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പാകണമെന്നില്ല, കുടുംബാംഗങ്ങളിൽ നിന്നും ഉള്ള സഹായത്തിൽ കുറവ് സംഭവിക്കും, വിവാഹാലോചനകൾക്ക് തടസ്സങ്ങളോ കാലതാമസമോ ഉണ്ടാകും.

പൂരുരുട്ടാതി: ബന്ധുബലം കുറയും, അമിത ആഗ്രഹങ്ങൾ നിയന്ത്രിക്കണം, വാഹനയിടപാടുകളിൽ പ്രയാസങ്ങൾ, ഗൃഹജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടാകും.

ഉത്രട്ടാതി: രോഗങ്ങൾ തടയാൻ മരുന്ന് ഉപയോഗിക്കൽ ആവശ്യമാണ്, അനാവശ്യ ധൃതി ഒരു കാര്യത്തിലും കാണിക്കരുത്, സാമ്പത്തിക കാര്യത്തിൽ നല്ല അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണം.

രേവതി: സഹോദരർ തമ്മിൽ കലഹങ്ങൾക്ക് സാദ്ധ്യത, അതിനാൽ സംസാരങ്ങളും പ്രവൃത്തികളും വളരെയധികം ശ്രദ്ധിക്കണം, പണം കടം വാങ്ങേണ്ട അവസ്ഥ സംജാതമാകും.