
ജയിച്ച രണ്ടു മണ്ഡലങ്ങളിൽ ഏതാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുക്കുന്നതെന്ന് ഉടൻ വ്യക്തമാക്കുമെന്ന് സൂചന. വയനാട് ഒഴിയാനും റായ്‌ബെറേലി സ്വീകരിക്കാനുമാണ് സാദ്ധ്യത. 24ന് ആദ്യസമ്മേളനം തുടങ്ങുംമുമ്പ് ഏതു മണ്ഡലം നിലനിറുത്തുമെന്ന് ലോക് സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചേ തീരൂ.