born-

പ്രസവാനന്തരം സ്ത്രീകൾക്ക് ഒരു മാസം നിർബന്ധിത വിശ്രമം ആവശ്യമാണ്. എല്ലാ രാജ്യത്തും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ സമയം അവധി അനുവദിക്കുന്നു. ഗർഭാവസ്ഥയിലുണ്ടാകുന്ന മാനസിക ശാരീരിക മുറിവുകൾ സുഖം പ്രാപിക്കുന്നതിനാണ് ഈ അവധി. ഈ സമയം സ്ത്രീകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. അതിനാൽ തന്നെ വിശ്രമം അത്യാവശ്യമാണ്. എന്നാൽ ഈ സമയത്ത് വെറൊരു ആചാരം പിന്തുടരുന്ന ഒരു രാജ്യമാണ് ചെെന. ഇവിടെ സ്ത്രീകളെ പോലെ പുരുഷന്മാർക്കും ഒരു മാസം നിർബന്ധിത വിശ്രമം നൽകുന്നു. 'കൗവേഡ് ആചാരം ( the custom of couvade ) എന്നാണ് ഇതിനെ അറിയപ്പെടുന്നത്.

ഏതാണ്ട് 60ബിസി മുതൽ തന്നെ ഈ ആചാരം നിലനിന്നത്. ഈ സമയത്ത് പുരുഷന്മാർ നിരവധി കാര്യങ്ങൾ പിന്തുടരണമെന്നും പറയപ്പെടുന്നു. ഉദാഹരണത്തിന് താമസിക്കുന്ന മുറിവിട്ട് പുരുഷന്മാർക്ക് പുറത്ത് പോകാനോ, മസാല, ഉപ്പ് എന്നിവ ഭക്ഷണത്തിൽ ഉപയോഗിക്കാനോ പാടില്ല. ഈ സമയത്ത് കുഞ്ഞിനെ പരിപാലിക്കേണ്ടത് ഇവരാണ്.

മറ്റ് ജോലികൾ ഇവർ ചെയ്യാൻ പാടില്ല. ചെെനയിലെ സുവാങ്, ദായി, ടിബറ്റൻ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പല വിഭാഗങ്ങളും ഈ ആചാരം പാലിച്ചിരുന്നു. ഈ കാലയളവിൽ ഭർത്താവിന് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് ആശംസകളും ലഭിക്കും. എന്നാൽ ഈ കാലഘട്ടത്തിലും ഇത് പിന്തുടരുന്നുണ്ടോയെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.