job

നിരവധി ഒഴിവുകളിലേക്ക് ബിഎസ്എഫ് അപേക്ഷ ക്ഷണിച്ചു. എഎസ്‌ഐ (സ്റ്റെനോഗ്രാഫർ), വാറന്റ് ഓഫീസർ (പേഴ്സണൽ അസിസ്റ്റന്റ്) തസ്തികകളിലായി 243 ഒഴിവുകളും ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ), ഹവിൽദാർ (ക്ലർക്ക്) തസ്തികകളിലേക്ക് 1283 ഒഴിവുകളും സഹിതം ആകെ 1526 തസ്തികകൾ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in എന്ന വെബ്‌സൈറ്റ് വഴി ജൂലായ് എട്ട് വരെ അപേക്ഷിക്കാം.

എഎസ്‌ഐ (സ്റ്റെനോഗ്രാഫർ), വാറന്റ് ഓഫീസർ (പേഴ്സണൽ അസിസ്റ്റന്റ്) തസ്തികകളിൽ 29,200 രൂപ മുതൽ 92,300 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ), ഹവിൽദാർ (ക്ലർക്ക്) തസ്തികകളിലേക്ക് ശമ്പള സ്‌കെയിൽ 25,500 മുതൽ 81,100 രൂപ വരെയാണ്. അപേക്ഷകർ 2024 ഓഗസ്റ്റ് 1ന് 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. എസ്സി/എസ്ടിക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവുമാണ് ഇളവ്. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ 12ാം ക്ലാസ് വിജയമോ തത്തുല്യമായതോ പൂർത്തിയാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് rectt.bsf.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.