woman-

പ്രായ വ്യത്യാസമുള്ള റിലേഷൻഷിപ്പുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ പ്രായമായവരുമായി റിലേഷൻഷിപ്പുള്ള ഒരു യുവതിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൊളംബിയ യുവതിയ്ക്കാണ് ഇത്തരത്തിൽ നിരവധി ബന്ധങ്ങൾ ഉള്ളത്. റിപ്പോർട്ട് അനുസരിച്ച് യുവതിയ്ക്ക് ഏഴ് കാമുകന്മാരാണ് ഉള്ളത്. അതിൽ എല്ലാവരും നല്ല പ്രായമായവരാണ്.

കൊളംബിയയിലെ ബാരക്വില്ല എന്ന നഗത്തിലുള്ള യുവതിയുടെ പേര് ലീന എന്നാണ്. ലീനയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. തന്റെ പ്രണയം പരാജയപ്പെട്ടതിന് പിന്നാലെ താൻ പ്രായമായവരുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങിയെന്ന് യുവതി പറയുന്നു. ഇത് സാമ്പത്തിക പ്രശ്നങ്ങളെ പരിഹാരിക്കുന്നതായും യുവതി കൂട്ടിച്ചേർത്തു. യുവാക്കളെ ഡേറ്റ് ചെയ്തിരുന്നെങ്കിലും അത് വർക്കൗട്ട് ആയില്ലെന്നും അവർ പറയുന്നുണ്ട്.

പെൻഷനാവരെയാണ് ഡേറ്റ് ചെയ്യാനായി തിരഞ്ഞെടുക്കുന്നത്. ഒരു ദിവസം അയൽപക്കത്തെ ഒരു വൃദ്ധൻ തന്നോട് ശൃംഗരിക്കുന്നതായി ( ഫ്ലേർറ്റിംഗ് ) അവൾക്ക് മനസിലായി. പിന്നാലെയാണ് വൃദ്ധർക്ക് തന്നോട് ബന്ധം സ്ഥാപിക്കാൻ ആഗ്രഹമുണ്ടെന്ന് യുവതി മനസിലാക്കുന്നത്. തുടർന്ന് യുവതി വൃദ്ധരുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ ഒഴിവ് സമയങ്ങളിൽ ചുറ്റികറങ്ങുകയും ചെയ്തു. നിരവധി വൃദ്ധരുമായി യുവതിക്ക് ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടത്രേ. പ്രായമായവരോട് ഒന്നും ചോദിക്കേണ്ടതില്ലെന്നും നമ്മുക്ക് ആവശ്യമായ കാര്യങ്ങൾ അവ‌ർ ചെയ്യുമെന്ന് യുവതി ഒരു അഭിമുഖത്തിൽ പറഞ്ഞു.

യുവതിയുടെ എല്ലാ കാമുകന്മാർക്കും പരപസ്പരം അറിയാം. യുവതിയുടെ ജീവിത്തിലെ എല്ലാ ചെലവും അവരാണ് വഹിക്കുന്നത്. വീട്ടുജോലി, തുണി അലക്കൽ, പാചകം എന്നിവയിലും ഈ വൃദ്ധർ യുവതിയെ സഹായിക്കുന്നു. 'Ultima Hora Valle' എന്ന യൂട്യൂബ് ചാനലിനാണ് യുവതി അഭിമുഖം നൽകിയത്.