beauty

മാറുന്ന ജീവിതരീതി മനുഷ്യ ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ട്. അതിൽ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്പോൾ മാത്രമാണ് ആളുകളിൽ നര വന്നിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കൊച്ചു കുട്ടികളിൽ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകൾ ഉപയോഗിച്ചാൽ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതിനാൽ, എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഗ്രാമ്പു - 1 ടേബിൾസ്‌പൂൺ

വയന ഇല ഉണക്കിയത് - 3 എണ്ണം

വെള്ളം - 200 മില്ലി

കാപ്പിപ്പൊടി - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളത്തിൽ ഗ്രാമ്പുവും വയനയിലയും ഇട്ട് അഞ്ച് മിനിട്ട് നന്നായി തിളപ്പിക്കുക. തണുക്കുമ്പോൾ അരിച്ച് ഒരു സ്‌പൂൺ കാപ്പിപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് നേരത്തേ തയ്യാറാക്കി വച്ച വെള്ളം സ്‌പ്രേ ചെയ്‌ത് കൊടുക്കുക. ശിരോചർമത്തിലും മുടിയിലും നന്നായി ഇത് തേച്ച് പിടിപ്പിക്കണം. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടുള്ളതല്ല.