actor

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങളുടെ ചെറുപ്പക്കാലത്തെ ചിത്രങ്ങളും പുതിയ മേക്കോവർ ചിത്രങ്ങളും വെെറലാകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ഒരു മലയാള നടന്റെ പഴയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ഹോളിവുഡ് നടനെ പോലെ ജീൻസും ഷർട്ടുമിട്ട് നല്ല ലുക്കിൽ നിൽക്കുന്ന ഒരാളാണ് ചിത്രത്തിലുള്ലത്.

ഹോളിവുഡ് സിനിമയായ വോൾവറിനിലെ ഹുഗ് ജാക്ക്‌മാന്റെ ലുക്കിലാണ് താരം നിൽക്കുന്നത്. പെട്ടെന്ന് ആർക്കും മനസിലാവില്ലെങ്കിലും ഒന്ന് സൂക്ഷിച്ച് നോക്കിയാൽ തിരിച്ചറിയാം. അത് മലയാളികളുടെ പ്രിയ നടൻ തിലകനാണ്. നടന്റെ ചെറുപ്പക്കാലത്ത് ഒരു കാശ്‌മീർ യാത്രക്കിടെ പകർത്തിയ ചിത്രമാണ് ഇപ്പോൾ വെെറലാകുന്നത്.

തിലകൻ ഈ ചിത്രം എടുത്ത് വർഷങ്ങൾക്ക് ശേഷമാണ് വോൾവറിൻ സിനിമ പോലും ഇറങ്ങുന്നത്. അതായത് കാലത്തിന് മുൻപെ ലുക്ക് കൊണ്ട് തിലകൻ ബഹുദൂരം സഞ്ചരിച്ചിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫിദൽ കാസ്ട്രോയുടെയുമെല്ലാം ചെറിയ ഛായയുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. ചിത്രത്തിന് നിരവധി ലെെക്കും ലഭിക്കുന്നുണ്ട്.

thilakan

1979ലാണ് തിലകൻ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ഉൾക്കടൽ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, ഗമനം, ഋതുഭേദം, ഉസ്‌താദ് ഹോട്ടൽ, ഇന്ത്ൻ റൂപ്പീ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് തിലകൻ. ഇന്നും ഈ താരത്തിന് പകരക്കാരനാകാൻ ആർക്കും കഴിഞ്ഞിട്ടില്ല. പത്മശ്രീ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ തിലകൻ 2012 സെപ്തംബർ 24നാണ് വിട വാങ്ങിയത്.