
അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഇനി വെറും ആഴ്‌ചകൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവരുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി നടത്തിയ ആഡംബര കപ്പൽ യാത്രയായിരുന്നു ആഘോഷങ്ങളിൽ ഏറ്റവും ഒടുവിലത്തേത്.
ഓരോ ആഘോഷങ്ങളിലും രാധിക ധരിച്ച വസ്‌ത്രങ്ങൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇറ്റലിയിലെ ആഘോഷങ്ങളിൽ രാധിക ധരിച്ച ചുവന്ന നിറത്തിലുള്ള വസ്‌ത്രത്തിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വളരെ സിംപിളും സ്റ്റൈലിഷുമായ ഈ വസ്‌ത്രം ഡിസൈൻ ചെയ്‌തിരിക്കുന്നത് ,സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ഷാലീന നതാലിയാണ്. ഇവരാണ് അനന്ദിനൊപ്പമുള്ള രാധികയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസായ ബാൽമെയ്‌നയിൽ നിന്നുമാണ് രാധിക ഈ മനോഹരമായ ഫ്ലോർ ലംഗ്‌ത് ഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത്.

വിസ്‌കോസ് ഫാബ്രിക്കിൽ തയ്യാറാക്കിയിരിക്കുന്ന വസ്‌ത്രം ബാൽമെയ്‌ൻ പുറത്തിറക്കിയ സസ്‌റ്റൈനബിൾ കളക്‌ഷനിൽ ഉൾപ്പെടുന്നതാണ്. ലോംഗ് പ്ലീറ്റഡ് ഡ്രസ് വിത്ത് ഫ്ലോറൽ ഡീറ്റെയിൽ എന്ന പേരിലാണ് വസ്‌ത്രം ബാൽമെയ്‌ന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 6500 അമേരിക്കൻ ഡോളറാണ് (5.42 ലക്ഷം രൂപ) വസ്‌ത്രത്തിന്റെ വില. മുൻഭാഗത്തായി നൽകിയിരിക്കുന്ന റോസാപ്പൂവിന്റെ ആകൃതിയിലുള്ള ത്രീ ഡി ഡീറ്റെയിലിംഗും അതിന് താഴേക്കുള്ള പ്ലീറ്റഡ് ഡിസൈനും ഡ്രസിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ശരീരത്തോട് ചേർന്ന് കിടക്കുന്ന സിലൗറ്റ് മോഡലാണ് ഈ വസ്‌ത്രത്തിന്റേത്.
വളരെ സിംപിളായ ആഭരണങ്ങളാണ് രാധിക ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. വജ്രം പതിപ്പിച്ച റിസ്റ്റ് കഫ്, വജ്ര ലോക്കറ്റുള്ള ചെയിഷ ചെറിയ സ്റ്റഡ് എന്നിവയ്‌ക്കൊപ്പം സ്റ്റേറ്റ്‌മെന്റ് റിംഗുകളും ധരിച്ചിട്ടുണ്ട്. ന്യൂഡ് ഐഷാഡോയും ബ്ലഷ് പിങ്ക് ലിപ്‌സ്റ്റിക്കും ഉൾപ്പെടുത്തി ലളിതമായ മേക്കപ്പാണ് ധരിച്ചിരിക്കുന്നത്.