milk-tea-

ചായ ഇന്ന് പലർക്കും ഒരു ലഹരിയാണ്. വൈകിട്ട് ഒരു ചായ കുടിച്ചില്ലെങ്കിൽ തലവേദനെയെടുക്കുമെന്ന് പറയുന്നവരെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ദിവസേന ഒന്നും രണ്ടും മൂന്നും ചായ കുടിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. എന്നാൽ ദിവസേന പാൽ ചേർത്ത ചായ കുടിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഹംഗ്റി കോലയിലെ മുതിർന്ന പോഷകാഹാര വിദഗ്ധയായ ഇപ്സിത ചക്രവർത്തി പറയുന്നത്, പാലിലെ കാൽസ്യം കാരണം നിങ്ങളുടെ എല്ലുകൾക്ക് അൽപ്പം ബലം ലഭിക്കാൻ കാരണമാകും. കൂടാതെ ഓസ്റ്റിയോപൊറോസിസ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണെന്നും അവർ പറയുന്നു.

ഇതോടൊപ്പം ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ നിങ്ങളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ മസ്തിഷ്‌ക ശക്തിക്ക് ഒരു മൃദുലമായ ഞെരുക്കം നൽകും. നിങ്ങളുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ചെറിയ കവചങ്ങൾ പോലെയുള്ള ആന്റിഓക്സിഡന്റുകളും ചായയിൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ ചില ആളുകൾക്ക്, എല്ലാ ദിവസവും പാലും ചായയും വയറിലേക്ക് എത്തുന്നത് അത്ര നല്ലതായി തോന്നില്ല. ചിലർക്ക് വയറിളക്കം, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുമെന്നും ഇപ്സിത ചക്രവർത്തി പറയുന്നു.

എന്നാൽ പഞ്ചസാര ചേർത്ത ചായ ദിവസേന കുടിക്കുന്നത് അത്ര നല്ലതല്ലെന്നും അവർ പറയുന്നു. പഞ്ചസാര കൂടി ചേർക്കുന്നതോടെ ചായയിൽ കലോറി അധികമാകും. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും ടൈപ്പ് ടു ഡയബറ്റീസിനും കാരണമാകും. കൂടാതെ, അമിതമായുള്ള കഫീൻ ഇടയ്ക്കിടെ ശുചിമുറയിൽ പോകാൻ നിങ്ങളെ പ്രേരിപ്പിക്കും. ആവശ്യത്തിന് നിങ്ങൾ വെള്ളം കുടിക്കുന്നില്ലെങ്കിൽ നിങ്ങളെ നിർജ്ജലീകരണത്തിനും കാരണമായേക്കാം.