
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്‌സ് ട്രേഡിൽ THSLC ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ National Trade Certificate (NTC) ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ Kerala Government Certificate in Engineering Examination (KGCE) ജയം/ഇലക്ട്രോണിക്‌സ് ട്രേഡിൽ Vocational Higher Secondary Certificate Course (VHSE) ജയം (Electronics and Communication Engineering Equivalent) ആണ് യോഗ്യത. പ്രായപരിധി :- 18-45 വയസ്.
എഴുത്തുപരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 നു രാവിലെ 10ന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഉയർന്ന യോഗ്യത (Diploma/B.Tech/M.Tech) ഉളളവരേയും പരിഗണിക്കും. അപേക്ഷഫോമിന്റെ മാതൃക www.cet.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.
ട്രിഡയിൽ ഒഴിവുകൾ
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനിയർ തസ്തികയിലേക്ക് സൂപ്രണ്ടിങ് എൻജിനിയർ തസ്തികയിൽ നിന്ന് വിരമിച്ചവരും ടൗൺ പ്ലാനർ തസ്തികയിലേക്ക് ടൗൺ പ്ലാനർ തസ്തികയിൽ നിന്ന് വിരമിച്ചവരുമായ താത്പര്യമുള്ളവർ ജൂൺ 20നു വൈകിട്ട് അഞ്ചിനകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in . അവസാന തീയതി ജൂൺ 20നു വൈകിട്ട് അഞ്ചുമണി.
ഡെപ്യൂട്ടേഷൻ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) ൽ സീനിയർ സൂപ്രണ്ട് (51400-110300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി സഹിതം ജൂലൈ 20നു വൈകിട്ട് അഞ്ചിനു മുമ്പായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
അധ്യാപക ഒഴിവ്
വെയിലൂർ ഗവ. ഹൈസ്‌കൂളിൽ LPST, HST (Social Science), തസ്തികകളിൽ ഓരോ താല്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19ന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം
അതിഥി അധ്യാപക ഒഴിവ്
2024-25 അധ്യയന വർഷത്തിൽ തലശേരി ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡേറ്റയും (ബയോഡേറ്റയുടെ മാതൃക https://govtcollegetly.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 28നു വൈകിട്ട് നാലിനു മുമ്പായി നേരിട്ടോ തപാൽ മാർഗമോ കോളജിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9188900210