coconut-water

മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. തേങ്ങയിൽ ധാരാളം ഫെെബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തേങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതിനും തേങ്ങ സഹായിക്കുന്നു. തേങ്ങയിൽ മാത്രമല്ല തേങ്ങയുടെ വെള്ളത്തിനും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും താപനില നിയന്ത്രിക്കാനും സഹായിക്കുന്നു.

എന്നാൽ കുടിക്കാൻ മാത്രമല്ല മുഖം കഴുകാനും തേങ്ങാവെള്ളം ഉപയോഗിക്കാറുണ്ട്. പക്ഷേ അധികമാർക്കും ഇത് അറിയില്ല. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത് സംബന്ധിച്ച് ഡോക്ടർ ശ്രീദേവി നമ്പ്യാർ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് അടുത്തിടെ പങ്കുവച്ചിരുന്നു.

'തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖം തിളങ്ങാൻ സഹായിക്കുന്നു. കൂടാതെ തേങ്ങാവെള്ളം ചർമ്മത്തിൽ മുഴുവൻ പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകുന്നതും ചർമ്മ സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ മികച്ച മാർഗ്ഗമാണ്',​ ഡോക്ടർ ശ്രീദേവി നമ്പ്യാർ കുറിച്ചു.

View this post on Instagram

A post shared by Sreevidya Nambiar (@dr.sreevidya_nambiar)

മുഖത്ത് നല്ല നിറം നൽകാനും കരുവാളിപ്പ് മാറ്റാനുമെല്ലാം തേങ്ങയുടെ വെള്ളം നല്ലതാണ്. ഇത് ചർമ്മത്തിലെ എണ്ണമയവും കൊഴുപ്പും കുറയ്‌ക്കാൻ സഹായിക്കുന്നു. കൂടാതെ മുഖത്തിന് ഈർപ്പം നൽകുകയും വരണ്ട സ്വഭാവം മാറ്റുകയും ചെയ്യുന്നു. അതിനാൽ ദിവസവും തേങ്ങാവെള്ളം അൽപം മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്.