
ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന പാർട്നേഴ്സ് ജൂൺ 28ന് റിലീസ് ചെയ്യും. സാറ്റ്‌ന ടൈറ്റസ് ആണ് നായിക.സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം ഫൈസൽ അലി. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി ആണ് നിർമ്മാണം.