
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ജൂൺ 19 - 1199 മിഥുനം 5 ബുധനാഴ്ച (വൈകുന്നേരം 5 മണി 22 മിനിറ്റ് 48 സെക്കന്റ് വരെ വിശാഖം ശേഷം അനിഴം നക്ഷത്രം).
അശ്വതി: സ്വന്തക്കാരുടെ സഹായത്താൽ വ്യാപാരം വിപുലമാക്കും. അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.
ഭരണി: ആഡംബര വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, കാര്യങ്ങള്‍ അനുകൂലമാകും, പ്രയത്നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും.
കാര്‍ത്തിക: സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ ശ്രവിക്കും.
രോഹിണി: മേൽ ഉദ്യോഗസ്ഥരുടെ വിദ്വേഷം സമ്പാദിക്കും, സന്താനങ്ങള്‍ മൂലം സന്തോഷം കിട്ടും, കലാമത്സരങ്ങളില്‍ വിജയം. ബന്ധുക്കള്‍ ശത്രുക്കളാകും.
മകയിരം: ജീവിതത്തില്‍ സമാധാനം ഉണ്ടാവും, തൊഴിൽ മാറ്റത്തിന് യോഗമുണ്ട്, സുഖാനുഭവങ്ങള്‍, സ്വന്തം തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും.
തിരുവാതിര: യാത്രകളിൽ സൗഭാഗ്യങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്, നൂതന പദ്ധതികള്‍ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും, സ്ത്രീകളാൽ സുഖാനുഭവങ്ങള്‍ ലഭിക്കും.
പുണര്‍തം: തൊഴില്‍ സ്ഥാപനത്തിൽ ശമ്പള വർധനവിന് സാദ്ധ്യത, സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ അനുകൂലമായ നിലപാട് ഉണ്ടാകും, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
പൂയം: തൊഴിൽ സ്ഥലത്തെ തർക്കങ്ങൾ പരിഹരിക്കപ്പെടും, മേൽ ഉദ്യോഗസ്ഥരുടെ അംഗീകാരം നേടിയെടുക്കും, ദാമ്പത്യസുഖം. വിദ്യാ വിജയം, വിദേശ വാസം ഗുണപ്രദം.
ആയില്യം: ബന്ധുക്കളും ആയി ഉള്ള ബന്ധം മെച്ചപ്പെടും, അന്യദേശ വാസത്തിനുള്ള തടസങ്ങൾ മാറിക്കിട്ടും, ആത്മവിശ്വാസം വര്‍ദ്ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.
മകം: നിയമന ഉത്തരവുകൾ ലഭിക്കാൻ തടസങ്ങൾ ഉണ്ടാകും, ചിന്തയിലുണ്ടാകുന്ന സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും, ദുരിതങ്ങള്‍, ബദ്ധപ്പാടുകൾ.
പൂരം: കലാരംഗത്ത് നിന്നും അംഗീകാരങ്ങൾ ലഭിക്കും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, വ്യാപാര കാര്യങ്ങളില്‍ അഭിവൃത്തി.
ഉത്രം: കുടുംബത്തില്‍ കൂടുതൽ കരുതൽ അവശ്യമാണ്, വിവാഹാലോചനകൾക്ക് തടസങ്ങൾ നേരിടും. പങ്ക് കച്ചവടത്തില്‍ നഷ്ടം, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.
അത്തം: നൂതന സംരംഭത്തിനുള്ള തടസങ്ങൾ മാറി കിട്ടും, ജീവിത പങ്കാളിക്ക് തൊഴിലിൽ മേന്മ ഉണ്ടാകും, മനസില്‍ ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടന്നതില്‍ അത്ഭുതപ്പെടും, അംഗീകാരവും ആദരവും.
ചിത്തിര: പ്രവർത്തനങ്ങൾ വിജയപ്രാപ്തി നേടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കും, സ്ത്രീകള്‍ വഴി സുഖവും സമാധാനവും, ആഗ്രഹസാഫല്ല്യം.
ചോതി: കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കാൻ പറ്റും, അവകാശ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കും, ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, പുതിയ അവസരങ്ങള്‍ കിട്ടും.
വിശാഖം: കുടുംബത്തിൽ സന്തോഷം സമാധാനം എന്നിവ നിലനിർത്താൻ ശ്രമിക്കണം, തൊഴിൽ മാറ്റം ഗുണകരമാകും, പുതിയ സംരഭങ്ങള്‍, ശുഭാപ്തി വിശ്വസം വർധിക്കും, മനസുഖം.
അനിഴം: ജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജന പിന്തുണ നഷ്ടപ്പെടും, ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങള്‍ മൂലം കഷ്ടപാടുകള്‍.
കേട്ട: ബന്ധങ്ങളിൽ സമചിത്തത പാലിക്കണം, ലഹരിയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം,
സ്ത്രീകള്‍ക്ക് അംഗീകാരം. ഉദേശിച്ച സംഗതികള്‍ നടപ്പിലാക്കാന്‍ സാധിക്കും.
മൂലം: അന്യദേശത്ത് ജോലി സാദ്ധ്യതയോ ധന സഹായമോ ലഭിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും, സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി. വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.
പൂരാടം: തൊഴിൽ നേട്ടത്തിന് ഉന്നതതല ബന്ധങ്ങൾ സഹായകരമാകും. കച്ചവട സംബന്ധമായ തർക്കങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവും, ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും.
ഉത്രാടം: വസ്തു തർക്കത്തിന് പരിഹാരം ലഭിക്കും, കർമ്മരംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ സംഭവിക്കും, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.
തിരുവോണം: മംഗല്യ തടസം മാറി കിട്ടും, പുതിയ തൊഴിൽ രംഗത്ത് ശമ്പള വർദ്ധനയുണ്ടാകും, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ശത്രു ജയം, ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പ തടസം മാറി കിട്ടും.
അവിട്ടം: അന്യ ബന്ധങ്ങൾ തലവേദനയാവും, അപകടഘട്ടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടും,
കളത്രദുഃഖം, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല.
ചതയം: സംസാരങ്ങളും മുൻകോപവും ആപത്ത് വരുത്തി തീർക്കും, ഏത് കാര്യം ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക. ആരോഗ്യപരമായി കരുതല്‍ വേണം, മാനഹാനി.
പൂരുരുട്ടാതി: ആരോഗ്യപരമായ കാര്യങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കണം, വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, സാമ്പത്തികമായി അരക്ഷിതാവസ്ഥ ഉണ്ടാകും, ദു:ശ്ശീലങ്ങൾ ഒഴിവാക്കണം.
ഉത്തൃട്ടാതി: കുടുംബ കാര്യങ്ങളിൽ മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കണം. കരാറുകളിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, അന്യദേശവാസം.
രേവതി: എല്ലാ രംഗത്തും സമചിത്തത പാലിക്കണം, വ്യക്തിപരമായ ഉള്ള നേട്ടത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്, പുറമേ നിന്നുള്ള സഹായങ്ങൾ കുറയും, അയൽ കാര്യമായി അകാരണമായി ഇടവരും.