littlekites

തിരുവനന്തപുരം: ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐസിറ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ കോട്ടൺഹിൽ സ്കൂൾ രണ്ടാം സമ്മാനം നേടി. ഒന്നരലക്ഷം രൂപയുടെ പുരസ്കാരം ജൂലായ് ആറിന് മുഖ്യമന്ത്രി നൽകും.കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, മലയാളം ടൈപ്പിംഗ്, ഡെസ്ക്ക് ടോപ്പ് പബ്ലിഷിംഗ്, എ.ഐ മെഷീൻ ലേണിംഗ്, ഡിജിറ്റൽ മാഗസിൻ തുടങ്ങിയ പരിശീലനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് നൽകുന്നത്. പ്രിൻസിപ്പൽ ജി.ഗ്രീഷ്മ, എച്ച്.എം ഗീത.ജി, മുൻ പ്രിൻസിപ്പൽ എച്ച്.എം.രാജേഷ് ബാബു, കൈറ്റ് മിസ്ട്രസ്മാരായ ആമിനാ റോഷ്നി, രേഖ.ബി.എസ്, ഐ.ടി.സി ജയ.എ, മുൻ പി.ടി.എ പ്രസിഡന്റ് റഷീദ് ആനപ്പുറം എന്നിവരുടെ നേതൃത്വത്തിൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.