കോളനി എന്ന പദം ഒഴിവാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കോളനി എന്ന് ഉപയോഗിക്കുന്നതിൽ പലർക്കും അപകർഷതാബോധമുണ്ട്. അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണിത്. എല്ലാ കോളനികളുടെയും പേര് മാറ്റണമെന്നും മന്ത്രി പറഞ്ഞു.