
കുവൈറ്റ് സിറ്റി: എൻ.ബി.ടി.സി കമ്പനി ഫ്ളാറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ
(12,50,000 രൂപ ) വീതം നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് ഭരണകൂടം. പണം അതത് രാജ്യത്തിന്റെ എംബസികൾക്ക് കൈമാറും. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് തെക്കൻ കുവൈറ്റിലെ മാംഗഫിൽ മലയാളി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ഏഴുനില ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. 195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 46 ഇന്ത്യക്കാരടക്കം 49 പേർ മരിച്ചു. മരിച്ചവരിൽ 24 പേരും മലയാളികളായിരുന്നു.