
ലണ്ടനിലെ ബ്രൂണൽ യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിക്കപ്പെട്ട ചലച്ചിത്ര സംവാദത്തിൽ മണമ്പൂർ സുരേഷ് തന്റെ ഗ്രന്ഥമായ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” അവതരിപ്പിച്ച് ലോക സിനിമയെക്കുറിച്ച് സംസാരിച്ചു. 42 വർഷം തുടർച്ചയായി ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഔദ്യോഗികമായി കവർ ചെയ്ത അനുഭവത്തിൽ നിന്നും വിവിധ ചലച്ചിത്ര ധാരകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
അതിൽ കേരളം മുതൽ ബംഗാൾ വരെയും, ജപ്പാൻ മുതൽ ബ്രിട്ടൻ വരെയും ഉള്ള ചിത്രങ്ങളെക്കുറിച്ച് പറഞ്ഞു. ലോകം ഓർത്തു വയ്ക്കുന്ന ആഘോഷിക്കുന്ന ചിത്രങ്ങളെ പരാമർശിച്ചായിരുന്നു ചർച്ച. ബ്രൂണൽ മലയാളി സൊസൈറ്റി സെക്രട്ടറി സരൂപ് സ്വാഗതം ആശംസിച്ചു, സെക്രട്ടറി അഞ്ജന നന്ദി പറഞ്ഞു. ഖജാൻജി സൂസൻ, നിനു, ശ്വേത, നോവൽ, ആഷിക്, അൽജോ എന്നിവർ സംസാരിച്ചു.