viswasam

നിങ്ങളുടെ ചിന്തകളും പ്രവൃത്തികളും പോസിറ്റീവ് ആയാൽ ജീവിതത്തിൽ എല്ലാ കാര്യങ്ങളും ശുഭകരമായി നടക്കുമെന്നാണ് വിശ്വാസം. ഒരു പോസിറ്റീവ് വാക്ക് നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ അതിലെ പോസിറ്റിവിറ്റി നിങ്ങളുടെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു. ഉദാഹരണത്തിന് വീട്ടിൽ എന്തെങ്കിലും വസ്‌തുക്കളോ ആഹാര സാധനമോ തീർന്നുപോയാൽ, അത് ഇല്ല എന്ന് പറയുന്നതിന് പകരം പുതിയത് വാങ്ങണം എന്ന് പറയണം. ഇതുപോലെ എല്ലാ നെഗറ്റീവ് വാക്കിനെയും നമുക്ക് പോസിറ്റീവായി എടുക്കാവുന്നതാണ്. അത്തരത്തിൽ ലോട്ടറിയടിക്കാനായി ഏത് രീതിയിലാണ് നിങ്ങൾ പോസിറ്റീവായി സംസാരിക്കേണ്ടതെന്ന് നോക്കാം.

ലോട്ടറി എടുക്കുന്നത് ഒരു ശീലമാക്കി മാറ്റിയ നിരവധിപേരാണ് കേരളത്തിലുള്ളത്. എന്നാൽ, വർഷങ്ങളായി ലോട്ടറി എടുത്താലും അടിക്കണമെന്നില്ല. ഇതിനായി നിങ്ങളുടെ മനസിനെ പോസിറ്റീവാക്കി മാറ്റുകയാണ് ആദ്യം വേണ്ടത്. ഒരു വരയിടാത്ത ബുക്കും പച്ച അല്ലെങ്കിൽ ചുവപ്പ് മഷിയുള്ള പേനയുമാണ് ആദ്യം വേണ്ടത്. ശേഷം നിങ്ങൾക്ക് ലോട്ടറി അടിച്ചാൽ എത്രത്തോളം സന്തോഷമുണ്ടാകുമോ അത്രയും സന്തോഷം മുഖത്ത് വരുത്തുക. ശേഷം 'എനിക്ക് ലോട്ടറി അടിക്കും, ഭാഗ്യം എന്നെ തേടിയെത്തും' എന്ന് 51 പ്രാവശ്യം എഴുതുക. ദിവസവും ഇത് ആവർത്തിക്കുക.

ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിനെ വളരെയധികം പോസിറ്റീവായി മാറുന്നതാണ്. ദിവസങ്ങൾക്ക് ശേഷം ലോട്ടറിയെടുത്താൻ അതിന് സമ്മാനം ലഭിക്കാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള അഫിർമേഷൻ ടെക്‌നിക്കുകൾ ലോകമെമ്പാടുമുള്ള ജനങ്ങൾ പരീക്ഷിച്ച് ഫലം കണ്ടതാണ്. ആദ്യം നിങ്ങളിൽ തന്നെ വിശ്വാസം ഉണ്ടാക്കിയെടുക്കുക. ശേഷം ചിന്തകളെല്ലാം പോസിറ്റീവ് ആയിക്കഴിയുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും പോസിറ്റീവ് ആകുന്നതാണ്.