തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് ജംഗ്ഷൻ നവീകരണത്തിന് 600 കോടിയുടെ വികസന പദ്ധതി തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. നിർമ്മാണം ഉടൻ ആരംഭിക്കും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ശംഖുംമുഖം ബീച്ച് നവീകരണം ഉൾപ്പെടെ 29 പദ്ധതികൾ ഇൗ വർഷം പൂർത്തിയാക്കും. മുളന്തുരുത്തി, ചിറയിൻകീഴ് മേൽപ്പാലങ്ങൾ ഇൗ വർഷം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.