c

കൊല്ലം: സംസ്ഥാന ലോട്ടറിയെ തകർക്കാൻ ചായപ്പൊടിയുടെ മറവിൽ നടക്കുന്ന ലോട്ടറിയും നറുക്കെടുപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 26ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ലോട്ടറി തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു സി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കൊല്ലം ഡി.സി.സി ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷനായി.

മൂന്നര ലക്ഷത്തോളം വരുന്ന തൊഴിലാളികൾ ലോട്ടറി വിൽപ്പന ജീവിതമാഗമാക്കിയിരിക്കുമ്പോഴാണ് സമാന്തര നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങളും ബോണസും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, സംസ്ഥാന ഭാരവാഹികളായ പി.വി.പ്രസാദ്, നന്തിയോട് ബഷീർ, ചവറ ഹരീഷ് കുമാർ, ബി.ശങ്കരനാരായണ പിള്ള, എച്ച്.താജുദ്ദീൻ, എം.നൗഷാദ്, എസ്.സലാഹുദ്ദീൻ, വിളയത്ത് രാധാകൃഷ്ണൻ, എസ്.ഷിഹാബുദ്ദീൻ, ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ, എം.എസ്.യൂസഫ്, ജോർജ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.