
കൊച്ചി: വാണിജ്യ വാഹനങ്ങളുടെ വില 2024 ജൂലൈ ഒന്നു മുതൽ രണ്ടു ശതമാനം വരെ വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെത്തുടർന്നാണ് തീരുമാനമെന്ന് ടാറ്റാ മോട്ടോഴ്സ് അധികൃതർ അറിയിച്ചു. വാണിജ്യ വാഹനങ്ങളുടെ മുഴുവൻ ശ്രേണിയിലും വിലവർദ്ധനവ് ബാധകമായിരിക്കും. ഒരോ മോഡലുകളും വേരിയന്റുകളും അനുസരിച്ച് വില വ്യത്യസ്തമായിരിക്കും.