s

ന്യൂ​ഡ​ൽ​ഹി​:​ ​നെ​ല്ലി​ന്റെ​ ​താ​ങ്ങു​വി​ല​ ​ക്വി​ന്റ​ലി​ന് 117​ ​രൂ​പ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​സാ​ധാ​ര​ണ​ ​ഇ​ന​ത്തി​ന് ​താ​ങ്ങു​വി​ല​ ​ക്വി​ന്റ​ലി​ന് 2300​ ​രൂ​പ​യാ​യും​ ​(​പ​ഴ​യ​ ​വി​ല​ ​ക്വി​ന്റ​ലി​ന് 2183​രൂ​പ​)​ ​ഗ്രേ​ഡ് ​എ​ ​ഇ​ന​ത്തി​ന് ​ക്വി​ന്റ​ലി​ന് 2320​ ​രൂ​പ​യാ​യും​ ​(​പ​ഴ​യ​ ​വി​ല​ ​ക്വി​ന്റ​ലി​ന് 2203​രൂ​പ​)​ ​വ​ർ​ദ്ധി​ക്കും.​ 14​ ​മ​ൺ​സൂ​ൺ​ ​(​ഖാ​രി​ഫ്)​ ​വി​ള​ക​ളു​ടെ​യും​ 2024​-25​ ​മാ​ർ​ക്ക​റ്റിം​ഗ് ​സീ​സ​ണി​ലെ​ ​താ​ങ്ങു​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​തീ​രു​മാ​ന​മാ​യി.​ ​എ​ണ്ണ​ക്കു​രു​ക്ക​ൾ​ക്കും​ ​പ​യ​ർ​ ​വ​ർ​ഗ​ങ്ങ​ൾ​ക്കും​ ​മു​ൻ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​താ​ങ്ങു​വി​ല​യി​ൽ​ ​ഉ​യ​ർ​ന്ന​ ​വ​ർ​ദ്ധ​ന​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​നൈ​ഗ​ർ​ ​വി​ത്തി​നാ​ണ് ​കൂ​ടു​ത​ൽ​ ​(​ക്വി​ന്റ​ലി​ന് 983​ ​രൂ​പ​).​ ​എ​ള്ളി​ന് ​ക്വി​ന്റ​ലി​ന് 632​ ​രൂ​പ​യും​ ​അ​ർ​ഹാ​ർ​ ​പ​രി​പ്പി​ന് ​ക്വി​ന്റ​ലി​ന് 550​ ​രൂ​പ​യും​ ​കൂ​ടും.

അതേസമയം കേരളത്തിൽ സംസ്ഥാനത്താകെ 500കോടിയോളം രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. പുഞ്ചകൃഷിയുടെ വിതയ്ക്കും വളപ്രയോഗത്തിനുമുൾപ്പെടെ പണമില്ലാതെ വലയുകയാണ് കർഷകർ. കൊടും വേനലും ഉഷ്ണ തരംഗവും കാരണം വിളവ് മോശമായിരുന്നു. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരമോ ഇൻഷ്വറൻസ് സഹായമോ നൽകിയതുമില്ല. കുട്ടനാട് രണ്ടാംകൃഷി നടത്തിയ 31,​519 കർഷകരിൽ 25,​170 പേർക്ക് നെൽവില നൽകാനുള്ള പാഡി റെസീപ്റ്റ് ഷീറ്റാണ് (പി.ആർ.എസ്) സപ്ളൈകോ ബാങ്കുകൾക്ക് കൈമാറിയത്. ഇതിൽ 8824 കർഷകർക്കായി 76.15 കോടി രൂപ മാത്രമാണ് ആലപ്പുഴയിൽ വിതരണം ചെയ്തത്.6349 കർഷകർക്കാണ് നെല്ല് കൈമാറിയ പണം കിട്ടാനുള്ളത്.

സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വാങ്ങി വായ്പയായാണ് ബാങ്കുകൾ കർഷകർക്ക് നൽകുന്നത്. കർഷകർക്കായി നീക്കിവച്ച തുക മുഴുവൻ വായ്പയായി നൽകിയെന്നാണ് എസ്.ബി.ഐയും കാനറ ബാങ്കും പറയുന്നത്. വിതരണം ചെയ്ത തുക സപ്ളൈകോ ബാങ്കുകൾക്ക് തിരിച്ചു നൽകുകയോ, വായ്പാപരിധി ഉയർത്തുകയോ ചെയ്താലേ ശേഷിക്കുന്ന കർഷകർക്ക് പണം ലഭ്യമാകുകയുള്ളൂ