adavi

കോന്നി : മഴക്കാലമായതോടെ അടവിലെ കുട്ടവഞ്ചി സവാരിക്ക് തിരക്കേറി. ഹൊഗനക്കല്ലിൽ നിന്ന് പുതിയ 25 കുട്ടവഞ്ചികൾ എത്തിയതോടെ താമസം കൂടാതെ സവാരിക്ക് സൗകര്യമൊരുങ്ങും. വനവികസന സമിതിയിലെ 25 തുഴച്ചിൽകാരാണ് ഇവിടെയുള്ളത്. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് അടവി ഇക്കോ ടൂറിസം സെന്ററിന്റെ പ്രവർത്തനം. മറ്റ് ഇക്കോ ടൂറിസം സെന്ററുകളിൽ നിന്ന് വ്യത്യസ്തമായി തിങ്കളാഴ്ചയും തുറന്നു പ്രവർത്തിക്കുന്നുണ്ട്. കുട്ടവഞ്ചി തുഴഞ്ഞ് പോകാനും കാടിന്റെയും കാട്ടാറിന്റെയും സംഗീതം ആസ്വദിച്ച് കാട്ടിലെ മുളംകുടിലുകളിൽ കിടന്നുറങ്ങാനും പക്ഷികളുടെ ചിലമ്പലുകൾ കേട്ടുണരാനും സഞ്ചാരികളുടെ തിരക്കാണ്. കല്ലാറിന്റെ തീരത്ത് മരങ്ങൾക്ക് മുകളിൽ ബാംബൂ ഹട്ടുകളിലെ താമസവും അവിസ്മരണീയമായ അനുഭവമാണ്.

മനംനിറയ്ക്കുന്ന മൺസൂൺ ടൂറിസം

മൺസൂൺ കാലമാണ് അടവി ആസ്വാദിക്കാൻ പറ്റിയ സമയം. കല്ലാറിലെ തെളിഞ്ഞ വെള്ളവും ചുറ്റുമുള്ള പച്ചപ്പുമൊക്കെയായി നല്ലൊരു വിരുന്നാകും പ്രകൃതി ഒരുക്കിവച്ചിരിക്കുക. പേരുവാലിയിലെ മുളംകുടിലുകളിലെ താമസവും വനവികസന സമിതിയിലെ വനിതകൾ നടത്തുന്ന ആരണ്യകം ഇക്കോ കഫേയിലെ നാടൻ ഭക്ഷണവും പുത്തൻ അനുഭവമേകും.


സവാരി...

ശനി, ഞായർ ദിവസങ്ങളിലെ റൈഡുകൾ : 75 -150

ഇടദിവസങ്ങളിൽ : 40 - 50

നിരക്ക്

ദീർഘദൂരസവാരിക്ക് : 900 രൂപ

ഹ്രസ്വദൂര സവാരിക്ക് : 500 രൂപ

(നാലുപേർക്ക്‌ ഒരു കുട്ടവഞ്ചിയിൽ കയറാം. അരമണിക്കൂറാണ് റൈഡ്).

മുളംകുടിലിലെ താമസം

ഒരു ദിവസത്തേക്ക് : 4000 രൂപ

മഴക്കാലത്ത് അടവി പുതിയൊരു അനുഭവമാണ് നൽകുന്നത്.

രാജീവ്കുമാർ.ടി.ആർ

(വിനോദസഞ്ചാരി )