
കയ്പ്പ് കൂടുതലുണെന്ന ഒറ്റ കാരണം കൊണ്ട് മാത്രം നമ്മളില്‍ പലരും ഉപയോഗിക്കാന്‍ മടിക്കുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കൂടുതലാണെങ്കിലും പാവയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ജ്യൂസ് ആയിട്ടും പച്ചയ്ക്കും ഒക്കെ പാവയ്ക്ക കഴിക്കാറുണ്ട്.
വളരെ അധികം പ്രചാരത്തിലില്ലാത്തതും എന്നാല്‍ നിരവധി ഗുണങ്ങളുമുള്ള ഒരു റെസിപ്പിയാണ് പാവയ്ക്ക ചായ. ഉണക്കിയെടുത്ത പാവയ്ക്ക കഷ്ണങ്ങള്‍ ചൂട് വെള്ളത്തില്‍ ഇട്ടാണ് പാവയ്ക്ക ചായ തയ്യാറാക്കുന്നത്. വെള്ളം അടുപ്പില്‍ വച്ച് തിളപ്പിച്ച ശേഷം ഉണക്കിയ പാവയ്ക്ക് കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. ഇതിന് ശേഷം പത്ത് മിനിറ്റ് തിളപ്പിക്കണം.
പോഷകങ്ങള്‍ ആഗീരണം ചെയ്യാന്‍ പത്ത് മിനിറ്റോളം ഇളം ചൂടില്‍ വേണം പാവയ്ക്ക തിളപ്പിക്കാന്‍. അല്‍പ്പം തണുത്ത ശേഷം ഒരു കപ്പിലേക്ക് മാറ്റാം. കുടിക്കുമ്പോള്‍ രുചി ലഭിക്കാന്‍ വേണ്ടി ആവശ്യമെങ്കില്‍ അല്‍പ്പം തേന്‍ കൂടി ചേര്‍ത്ത് കഴിക്കാം. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ കഴിവുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇത് വളരെ ഫലപ്രദമാണ്.
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഈ പാനീയം ഉപയോഗിക്കാം. വൈറ്റമിന്‍ സി സമ്പുഷ്ടമായ പാവയ്ക്ക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ അണുബാധ തടയാനും നല്ലതാണ്. പാവയ്ക്കയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എ കാഴ്ചശക്തിക്കും നല്ലതാണ്.
അതേസമയം നിരവധി ഗുണങ്ങളുള്ള പാവയ്ക്ക് വെളിച്ചെണ്ണയില്‍ പാകം ചെയ്ത് കഴിക്കുന്നത് നല്ല ശീലമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.