russian-girl

നിരവധി വിദേശികളാണ് ദിവസവും ഇന്ത്യയിലെത്തുന്നത്. അവധി ആഘോഷിക്കാനും ഇന്ത്യയുടെ സംസ്കാരം മനസിലാക്കാനുമാണ് ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യയിൽ എത്തുന്നത്. അത്തരത്തിൽ ഒരു റഷ്യൻ യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തല മസാജ് ഷോപ്പിന്റെ വീഡിയോയാണ് അത്. മസാജിന്റെ അനുഭവവും യുവതി പങ്കുവയ്ക്കുന്നുണ്ട്. മറിയയെന്നാണ് റഷ്യൻ യുവതിയുടെ പേര്. ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1.2 ദശലക്ഷം ഫോളോവേഴ്സുണ്ട്. അടുത്തിടെ ഒരു യാത്രക്കിടെയാണ് യുവതി മുംബയിൽ എത്തുന്നത്. അവിടെ വച്ചാണ് തല മസാജ് ചെയ്തതിരുന്നത്.


മുംബയിലെ ബാർ ഏരിയയിലെ സന്ദീപ് ശർമ്മ എന്ന ആളുടെ കടയിലാണ് യുവതി മസാജ് ചെയ്യാൻ പോയത്. റോഡരികിലെ ഒരു ചെറിയ കടയാണ് ഇത്. മറിയ പങ്കുവച്ച വീഡിയോയിൽ തലയിൽ എണ്ണ പുരട്ടി സന്ദീപ് ശർമ്മ മസാജ് ചെയ്യുന്നത് കാണാം. തലയിൽ യന്ത്രങ്ങൾ കൊണ്ടും കെെവച്ചും പലരീതിയിൽ മസാജ് ചെയ്യുന്നത് വീഡിയോയിൽ കാണാം. യുവതിയുടെ തലയിലും മുതുകിലും മസാജിന്റെ ഭാഗമായി അടിക്കുന്നുമുണ്ട്.

'നിങ്ങൾ ഇന്ത്യയിൽ വന്നാൽ ഈ മസാജ് പരീക്ഷിക്കണം' എന്ന അടിക്കുറിപ്പും യുവതി വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ വെെറലാണ്. നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. 'ശരിക്കും നിങ്ങൾ അടിവാങ്ങാനായി പണം നൽകിയോ', 'കാണാൻ നല്ല രസമുണ്ട്,' ഇത് ശീലമാക്കേണ്ട', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

View this post on Instagram

A post shared by MARYA (@maryatheofficial)