
കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രമുഖ ടെന്നീസ് താരം സുമിത് നാഗലിനെ നിയമിച്ചു. കായിക മേഖലയിലെ ഉദിച്ചുയരുന്ന നക്ഷത്രങ്ങൾക്ക് പിന്തുണ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമനം. യുവാക്കളെ ബാങ്കിന്റെ ഉപഭോക്തൃ ശൃംഖലയിലേക്ക് ആകർഷിക്കാൻ 26 വയസുള്ള സുമിത് നാഗലിന് കഴിയുമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ദേബദത്ത ചാന്ദ് പറഞ്ഞു.