kumarakom

കോട്ടയം: കുമരകത്ത് നാല് കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. വേളൂർ സ്വദേശി സലാഹുദ്ദീൻ (29 വയസ്സ്), ഉളികുത്താം പാടം സ്വദേശി ഷാനവാസ് (18 വയസ്സ് ) എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച ശേഷം നിയമപാലകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കുവാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ചായിരുന്നു കഞ്ചാവ് വില്പന.

റിസോർട്ടിൽ നിന്നും ബാഗിൽ കഞ്ചാവുമായി ബാങ്ക് പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്. സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്ക്മരുന്ന് കേസുകളിലും പ്രതിയാണ്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് P യുടെ നേതൃത്വത്തിൽ എക്സൈസ് ഇന്റലിജൻസ് ടീമും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായിട്ടാണ് റെയിഡ് നടത്തിയത്.

എക്സൈസ് ഇന്റെലിജെൻസ് വിഭാഗം ഉദ്യോഗസ്ഥരായ എക്സൈസ് ഇൻസ്പെക്ടർ (grade ) ടോജോ . T അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് നന്ത്യാട്ട് , ജ്യോതി, ബിജു . P B, എന്നിവരും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അനു വി. ഗോപിനാഥ് , K. C ബൈജു മോൻ , പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ മോഹൻ ,നിഫി ജേക്കബ് സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ K, പ്രദീപ് M G എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.